ഐപിഎല്ലിലെ ആദ്യ കളിക്കുള്ള ചെന്നൈ സൂപ്പർ കിങ്സ് പ്ലേയിങ് ഇലവൻ എങ്ങനെ; സാധ്യതകൾ നോക്കാം

Spread the love

IPL 2025: 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ കളിക്കുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേയിങ് ഇലവൻ എങ്ങനെ. സാധ്യതകൾ നോക്കാം.

ഹൈലൈറ്റ്:

  • കിടിലൻ ടീമുമായി ചെന്നൈ സൂപ്പർ കിങ്സ്
  • പ്ലേയിങ് ഇലവൻ അതിശക്തം
  • ആദ്യ കളിയിൽ ചെന്നൈയുടെ എതിരാളികൾ മുംബൈ
Samayam Malayalamചെന്നൈ സൂപ്പർ കിങ്സ്
ചെന്നൈ സൂപ്പർ കിങ്സ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്സ്. മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസിയിൽ അഞ്ച് തവണയാണ് അവർ കിരീടത്തിൽ മുത്തമിട്ടത്. ഈ മാസം 22 ന് ആരംഭിക്കാനിരിക്കുന്ന പതിനെട്ടാം സീസൺ ഐപിഎല്ലിൽ ആറാം കിരീടം ലക്ഷ്യം വെച്ചാണ് സിഎസ്കെ ഇറങ്ങുന്നത്. മാർച്ച് 24 ന് ചിരവൈരികളായ മുംബൈ ഇന്ത്യൻസിന് എതിരെയാണ് സീസണിൽ ചെന്നൈയുടെ ആദ്യ മത്സരം. മെഗാ ലേലം നടന്ന സാഹചര്യത്തിൽ വമ്പൻ മാറ്റങ്ങളുമായാണ് ഇത്തവണ ചെന്നൈ സൂപ്പർ കിങ്സ് കളിക്കുന്നത്. ഈ സാഹചര്യത്തിൽ 2025 സീസണിൽ ചെന്നൈയുടെ പ്ലേയിങ് ഇലവൻ എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ ആരാധകർക്ക് വലിയ ആകാംക്ഷയുണ്ട്. ഐപിഎല്ലിലെ ഇത്തവണത്തെ ആദ്യ കളിക്കുള്ള മുംബൈ ഇന്ത്യൻസിന്റെ സാധ്യത പ്ലേയിങ് ഇലവൻ എങ്ങനെയായിരിക്കുമെന്ന് നോക്കാം.

ഐപിഎല്ലിലെ ആദ്യ കളിക്കുള്ള ചെന്നൈ സൂപ്പർ കിങ്സ് പ്ലേയിങ് ഇലവൻ എങ്ങനെ; സാധ്യതകൾ നോക്കാം

ക്യാപ്റ്റൻ റുതുരാജ് ഗെയിക്ക്വാദും ന്യൂസിലൻഡ് താരം ഡെവോൺ കോൺവെയും ചേർന്നാകും 2025 സീസൺ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് ഓപ്പൺ ചെയ്യുക. മുൻസീസണുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച കൂട്ടുകെട്ടാണിത്. രാഹുൽ ത്രിപാതിയും, ശിവം ദുബെയും, ദീപക് ഹൂഡയുമാകും മധ്യനിരയിലെ താരങ്ങൾ. ഇതിൽ ത്രിപാതിയും, ഹൂഡയും മെഗാ താരലേലത്തിലൂടെ ഇത്തവണ ചെന്നൈയിൽ എത്തിയ താരങ്ങളാണ്.

Also Read: ഹാർദിക്കും ബുംറയും പുറത്ത്, അർജുൻ ടെണ്ടുൽക്കർ കളിക്കും; മുംബൈ ഇന്ത്യൻസിന്റെ പ്ലേയിങ് ഇലവൻ സാധ്യതകൾ ഇങ്ങനെ

വിക്കറ്റ് കീപ്പറായി മഹേന്ദ്ര സിങ് ധോണി തന്നെ ആദ്യ മത്സരത്തിൽ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. ഓൾ റൗണ്ടർമാരായി രവീന്ദ്ര ജഡേജ, സാം കറൻ എന്നിവർ പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടേക്കും. ശ്രീലങ്കൻ പേസറായ മതീഷ പതിരാനയാകും ആദ്യ കളിയിൽ ചെന്നൈയുടെ പേസ് നിരയെ നയിക്കുക. ഇതിന് പുറമെ സ്പിന്നർമാരായി ആർ അശ്വിനും അഫ്ഗാനിസ്താന്റെ നൂർ അഹമ്മദും ഇറങ്ങിയേക്കും.

Also Read: ഐപിഎല്ലിന് മുൻപ് മുംബൈ ഇന്ത്യൻസിന് എട്ടിന്റെ പണി; ജസ്പ്രിത് ബുംറക്ക് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും

ചെന്നൈയുടെ സാധ്യത പ്ലേയിങ് ഇലവൻ: ഡെവോൺ കോൺവെ, റുതുരാജ് ഗെയിക്ക്വാദ്, രാഹുൽ ത്രിപാതി, ശിവം ദുബെ, ദീപക് ഹൂഡ, എം എസ്‌ ധോണി, രവീന്ദ്ര ജഡേജ, സാം കറൻ, ആർ അശ്വിൻ, നൂർ അഹമ്മദ്, മതീഷ പതിരാന.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!