കേരള ബ്ലാസ്റ്റേഴ്സ് ഈ സൂപ്പർ താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കും; മഞ്ഞപ്പട ഒരുങ്ങുന്നത് വമ്പൻ അഴിച്ചുപണിക്ക്

Spread the love

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിൽ വമ്പൻ അഴിച്ചുപണി വരുന്നു. വിദേശ താരങ്ങളെ ഉൾപ്പെടെ മഞ്ഞപ്പട പുറത്താക്കുമെന്ന് റിപ്പോർട്ട്. ആരാധകർ ആകാംക്ഷയിൽ.

ഹൈലൈറ്റ്:

  • കേരള ബ്ലാസ്റ്റേഴ്സിൽ അഴിച്ചുപണി
  • വിദേശ താരങ്ങളും പുറത്തേക്ക്
  • രണ്ടും കൽപ്പിച്ച് മഞ്ഞപ്പട
Samayam Malayalamകേരള ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സ്

2024-25 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. ലീഗ് ഘട്ടത്തിൽ കളിച്ച 24 മത്സരങ്ങളിൽ ആകെ 29 പോയിന്റ് മാത്രമായിരുന്നു മഞ്ഞപ്പടക്ക് നേടാനായത്. എട്ടാം സ്ഥാനത്തായതോടെ ഇത്തവണ ഐ എസ്‌ എൽ പ്ലേ ഓഫിന് യോഗ്യത നേടാനും കേരള ബ്ലാസ്റ്റേഴ്സിനായില്ല. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേ ഓഫ് യോഗ്യത നേടിയ ടീമിനാണ് ഈ അവസ്ഥ വന്നിരിക്കുന്നത്. ഇനി സൂപ്പർ കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കാൻ ഇറങ്ങുന്നത്. സൂപ്പർ കപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സീസൺ അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ.നിരാശ മാത്രം സമ്മാനിച്ച 2024-25 സീസൺ, കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ വമ്പൻ അഴിച്ചുപണികൾക്ക് കാരണമാകുമെന്നാണ്‌ റിപ്പോർട്ട്. വിദേശ താരങ്ങളെ ഉൾപ്പെടെ കൂട്ടത്തോടെ ഒഴിവാക്കാൻ ക്ലബ്ബിന് പദ്ധതികളുണ്ടെന്ന‌ സൂചനകൾ ശക്തമാണ്. ഇതിൽ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളുടെ പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണ 2024-25 സീസണ് ശേഷം കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് പുറത്തേക്ക് പോയേക്കുമെന്ന സൂചനകൾ ശക്തമാണ്. 2021-22 സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ള ലൂണ മഞ്ഞപ്പടക്കായി ഒരു ഗോൾ പോലും നേടാത്ത ആദ്യ സീസണാണ് ഇത്. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിനായി 26 മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ യുറഗ്വായ് താരം എട്ട് അസിസ്റ്റുകൾ നേടിയിട്ടുണ്ട്. എന്നാൽ പഴയകാല ലൂണയുടെ നിഴൽ മാത്രമാണ് ഇപ്പോളുള്ളത്. ഇത് ടീമിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചാൽ അത്ഭുതപ്പെടാനില്ല.

കിടിലൻ നീക്കത്തിന് കേരള ബ്ലാസ്റ്റേഴ്സ്, ഇവാൻ വുകോമനോവിച്ച് തിരിച്ചെത്തും? മഞ്ഞപ്പടയുടെ ഷോർട്ട് ലിസ്റ്റിൽ ഈ പരിശീലകർ
2024-25 സീസണ് മുൻപ് സ്വന്തമാക്കിയ മൊറോക്കൻ വിങ്ങർ നോഹ സദൗയിയെയും കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് സൂചനകൾ. ഇത് പക്ഷേ ആരാധകരെ അമ്പരപ്പിക്കുന്നുണ്ട്‌. ഈ സീസണിൽ ടീമിനായി താരം മികച്ച പ്രകടനം കാഴ്ച വെച്ചത് കൊണ്ടാണിത്. 2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 23 മത്സരങ്ങളിൽ ഇറങ്ങിയ നോഹ 13 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് നേടിയത്.

2024-25 സീസണ് ശേഷം കരാർ അവസാനിക്കാനിരിക്കുന്ന ഘാന താരം ക്വാമെ പെപ്രയേയും കേരള‌ ബ്ലാസ്റ്റേഴ്സ്, ടീമിൽ നിന്ന് ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്. 2023-24 സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ള പെപ്ര, ടീമിനായി മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള താരമാണ്. 2024-25 സീസണിൽ മഞ്ഞപ്പടക്കായി 27 കളികളിൽ നിന്ന് 10 ഗോളുകളും നാല് അസിസ്റ്റുകളുമാണ് പെപ്ര നേടിയത്.

അക്കാര്യം തീരുമാനിച്ച് കേരള ബ്ലാസ്റ്റേഴ്സ്, ഇത്തവണത്തെ സൂപ്പർ കപ്പിൽ മഞ്ഞപ്പട കളത്തിൽ ഇറക്കുക പ്രധാന ടീമിനെ
മോണ്ടിനെഗ്രോയിൽ നിന്നുള്ള സെന്റർ ബാക്ക് താരം മിലോസ് ഡ്രിൻസിച്ചും കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് പുറത്താകുമെന്നാണ് റിപ്പോർട്ട്. നേരത്തെ ജനുവരി ട്രാൻസ്ഫർ ജാലകത്തിലും ഡ്രിൻസിച്ചിനെ ഒഴിവാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് പദ്ധതികളുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ട് ഡ്രിൻസിച്ച്. മഞ്ഞപ്പടക്കായി 47 കളികളിൽ ഇറങ്ങിയ താരം മൂന്ന് ഗോളുകളും സ്കോർ ചെയ്തിട്ടുണ്ട്.

ഈ വിദേശ താരങ്ങൾക്ക് പുറമെ ചില ഇന്ത്യൻ സൂപ്പർ താരങ്ങളെയും കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷ്, പ്രതിരോധ താരങ്ങളായ ഹോർമിപാം റൂയിവ, സന്ദീപ് സിങ്, മുന്നേറ്റ താരം ഇഷാൻ പണ്ഡിത എന്നിവരുടെ പേരുകൾ ഈ ലിസ്റ്റിൽ പറഞ്ഞുകേൾക്കുന്നുണ്ട്.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!