തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പാത്തോളജി ലാബിൽ പരിശോധനക്ക് സൂക്ഷിച്ചിരുന്ന ശരീരഭാഗങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ആക്രിക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശി ഈശ്വർ ചന്ദ് ആണ് അറസ്റ്റിലായത്. ശരീരഭാഗങ്ങൾ എടുത്തുകൊണ്ട് പോയ ശേഷം ഒരു സംഘം ആളുകൾ മർദ്ദിച്ചുവെന്ന് ഈശ്വർ ചന്ദ് മൊഴി നൽകിയിട്ടുണ്ട്. ശരീരഭാഗങ്ങൾ എവിടെ ഉപേക്ഷിച്ചുവെന്നറിയാൻ ജീവനക്കാരാണ് മർദ്ദിച്ചത്. മോഷണശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരൻ അജയകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഹൗസ് കീപ്പിങ് ജീവനക്കാരനായ അജയകുമാറിനെതിരെ വകുപ്പ് തല അന്വേഷണം നടത്തും.
Also Read: Suicide Death: ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
പാത്തോളജി ലാബിൽ പരിശോധനക്കായി സൂക്ഷിച്ചിരുന്ന ശരീരഭാഗങ്ങൾ ആക്രിയാണെന്ന് കരുതി എടുത്തതാണെന്നായിരുന്നു ആക്രിക്കാരന്റെ മൊഴി. 17 സാമ്പിളുകളാണ് നഷ്ടമായത്. നഷ്ടമായ സാമ്പിളുകൾ കേടുകൾ ഒന്നും കൂടാതെ തിരികെ ലഭിച്ചു. തുടർ പരിശോധനയ്ക്ക് തടസമില്ലെന്ന് പാത്തോളജി വിഭാഗം HOD ഡോ.ലൈല രാജി വ്യക്തമാക്കി. സംഭവത്തിൽ മെഡിക്കൽ കോളേജിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.