IPL 2025 RR vs SRH: ഐപിഎല്ലിലെ ആദ്യ കളിക്ക് രാജസ്ഥാൻ റോയൽസ് രണ്ടും കൽപ്പിച്ച്. മത്സരത്തിൽ സഞ്ജു ( Sanju Samson ) ഇമ്പാക്ട് പ്ലേയറായി കളിക്കുമ്പോൾ വഴിമാറുക ആരാകും.
ഹൈലൈറ്റ്:
- രാജസ്ഥാൻ റോയൽസ് – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം ഞായറാഴ്ച
- ഇമ്പാക്ട് പ്ലേയറായി ഇറങ്ങാൻ സഞ്ജു
- സഞ്ജു കളിക്കുമ്പോൾ പുറത്തിരിക്കുക ആരാകും

അതേ സമയം സഞ്ജു ഇമ്പാക്ട് പ്ലേയറായി എത്തുമ്പോൾ ഏത് താരമാകും അദ്ദേഹത്തിനായി വഴി മാറുക അല്ലെങ്കിൽ എത് താരത്തെ മാറ്റിയാകും രാജസ്ഥാൻ സഞ്ജുവിനെ ഇമ്പാക്ട് പ്ലേയറാക്കുക എന്ന കാര്യത്തിൽ ആരാധകർ വലിയ ആകാംക്ഷയിലാണ്. രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്താൽ സഞ്ജു കളിക്കുകയും പിന്നീട് അദ്ദേഹത്തെ മാറ്റി ഒരു സ്പെഷ്യലിസ്റ്റ് ബൗളറെ ഇമ്പാക്ട് പ്ലേയറായി റോയൽസ് കളിപ്പിക്കാനുമാണ് സാധ്യത. മറിച്ച് റോയൽസിന് ആദ്യം ബൗളിങ്ങാണെങ്കിൽ സഞ്ജു രണ്ടാമിന്നിങ്സിലാകും മൈതാനത്ത് എത്തുക. ഏതെങ്കിലും ബൗളർക്ക് പകരമായിരിരിക്കും ഇത്. സന്ദീപ് ശർമ, തുഷാർ ദേഷ്പാണ്ടെ, ആകാശ് മധ്വാൽ എന്നിവരിൽ ഒരാളാകും ഇത്.
രാജസ്ഥാൻ റോയൽസിന്റെ സ്ക്വാഡ് പരിശോധിക്കുമ്പോൾ സന്ദീപ് ശർമ ഇമ്പാക്ട് പ്ലേയറായി സഞ്ജുവിന്റെ പകരക്കാരനാകാനാണ് കൂടുതൽ സാധ്യത. മുൻ സീസണിലും സന്ദീപ് ശർമയെ രാജസ്ഥാൻ ഇമ്പാക്ട് താരമായി ഉപയോഗിച്ചിരുന്നു. രാജസ്ഥാന്റെ സ്പെഷ്യലിസ്റ്റ് ബൗളർമാരിൽ ബാറ്റിങ് മികവ് കുറവുള്ളത് സന്ദീപിനാണ്. ടീമിലുണ്ടാകുമെന്ന് ഉറപ്പുള്ള മറ്റൊരു ബൗളറായ തുഷാർ ദേഷ്പാണ്ടെ, സന്ദീപ് ശർമയേക്കാൾ ബാറ്റിങ് സ്കില്ലുകൾ ഉള്ള താരമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു സെഞ്ചുറിയും നേടിയിട്ടുള്ള ദേഷ്പാണ്ടെ വാലറ്റത്തുള്ളത് രാജസ്ഥാന് ആത്മവിശ്വാസം നൽകും.
രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ സന്ദീപ് ശർമ പ്ലേയിങ് ഇലവനിൽ ഉണ്ടാകില്ല. രണ്ടാമിന്നിങ്സിൽ സഞ്ജുവിന് പകരം ഇമ്പാക്ട് പ്ലേയറായി അദ്ദേഹം ഇറങ്ങും. അതേ സമയം റോയൽസ് ആദ്യം ബൗൾ ചെയ്യുകയാണെങ്കിൽ പ്ലേയിങ് ഇലവനിൽ ഇടം പിടിക്കുന്ന സന്ദീപിന്, രണ്ടാമിന്നിങ്സിൽ സഞ്ജുവിന് മുന്നിൽ വഴി മാറിക്കൊടുക്കേണ്ടി വരും.
അതേ സമയം രാജസ്ഥാൻ റോയൽസിനൊപ്പം തുടർച്ചയായ മൂന്നാം സീസൺ കളിക്കാനൊരുങ്ങുകയാണ് സന്ദീപ് ശർമ. റോയൽസിനായി കഴിഞ്ഞ രണ്ട് സീസണുകളിലായി 23 മത്സരങ്ങൾ കളിച്ച സന്ദീപ്, 23 വിക്കറ്റുകളും നേടിയിട്ടുണ്ട്. 8.42 ആയിരുന്നു എക്കോണമി. ഈ പ്രകടനം തന്നെയാണ് ഇക്കുറി മെഗാ ലേലത്തിന് മുൻപ് രാജസ്ഥാൻ റോയൽസ് അദ്ദേഹത്തെ ടീമിൽ നിലനിർത്താൻ കാരണവും. മുൻ സീസണുകളിൽ രാജസ്ഥാന്റെ പ്രധാന ഡെത്ത് ഓവർ ബൗളറായിരുന്നു സന്ദീപ്. ഇത്തവണയും ഡെത്ത് ഓവറുകളിൽ രാജസ്ഥാന്റെ പ്രധാന ആയുധമാകും അദ്ദേഹം.