MI Vs CSK: എൽ ക്ലാസിക്കോ പോരിൽ ജയം ആർക്കൊപ്പം? പിച്ച് റിപ്പോർട്ട്; സാധ്യത ഇലവൻ

Spread the love


Chenai Super Kings Vs Mumbai Indians IPL: 

ഐപിഎൽ കിരീടങ്ങളുടെ എണ്ണം ആറായി ഉയർത്താൻ ലക്ഷ്യമിട്ട് എത്തുന്ന രണ്ട് ടീമുകൾ. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടുന്ന എൽക്ലാസിക്കോ പോര് ഐപിഎൽ പതിനെട്ടാം സീസണിന്റെ രണ്ടാം ദിനം തന്നെ എത്തുന്നു. ഋതുരാജിന് കീഴിൽ ചെന്നൈ ഇറങ്ങുമ്പോൾ ആദ്യ മത്സരത്തിൽ ഹർദിക്കിന്റെ അഭാവത്തിൽ സൂര്യകുമാർ യാദവ് ആണ് മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത്. 

കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിൽ മുംബൈയുടെ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്നാണ് ക്യാപ്റ്റനായ ഹർദിക്കിന് ഒരു മത്സരത്തിൽ നിന്ന് വിലക്ക് നേരിട്ടത്. ജയത്തോടെ തുടങ്ങാൻ ഉറച്ച് ഇരു ടീമും ഇറങ്ങുമ്പോൾ ചെന്നൈയുടെ മണ്ണിൽ തീപാറും പോരാട്ടം പ്രതീക്ഷിക്കാം. 

ചെന്നൈ സൂപ്പർ കിങ്സ് സാധ്യത ഇലവൻ

ഋതുരാജ് ഗയ്ക്വാദ്, ഡെവോൺ കോൺവേ, രാഹുൽ ത്രിപാഠി, ശിവം ദുബെ, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, സാം കറാൻ, അശ്വിൻ, നൂർ അഹമ്മദ്, മതീഷ പതിരാണ

മുംബൈ ഇന്ത്യൻസ് സാധ്യത ഇലവൻ

രോഹിത് ശർമ, റയാൻ റിക്ലറ്റൻ, വിൽ ജാക്സ്, സൂര്യകുമാർ, തിലക് വർമ, നമൻ ധിർ, രാജ് ഭവ, ദീപക് ചഹർ, മിച്ചൽ സാന്റ്നർ, ട്രെന്റ് ബോൾട്ട്, അർജുൻ ടെണ്ടുൽക്കർ

നേർക്കുനേർ കണക്ക്

37 മത്സരങ്ങളാണ് മുംബൈയും ചെന്നൈ സൂപ്പർ കിങ്സും ഐപിഎല്ലിൽ ഇതുവരെ കളിച്ചത്. ചെന്നൈ 17 കളിയിൽ ജയിച്ചപ്പോൾ മുംബൈ 20 എണ്ണത്തിൽ ജയം പിടിച്ചു. 

പിച്ച് റിപ്പോർട്ട്

സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് ആണ് ചെപ്പോക്കിലേത്. കളി പുരോഗമിക്കുംതോറും പിച്ചിന്റെ വേഗം കുറയും, സ്പിന്നർമാർക്ക് കൂടുതൽ പിന്തുണ ലഭിക്കും. മഞ്ഞിന്റെ സ്വാധീനവും ചെപ്പോക്കിൽ നിർണായകമാവും. 

കാലാവസ്ഥാ റിപ്പോർട്ട്

ചെന്നൈ സൂപ്പർ കിങ്സ്-മുംബൈ ഇന്ത്യൻസ് പോര് നടക്കുന്ന ദിവസം ചെന്നൈയിൽ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ മത്സര സമയം ആവുമ്പോഴേക്കും മഴ മാറും. ഔട്ട്ഫീൽഡിലെ നനവിനെ തുടർന്ന് മത്സരം ആരംഭിക്കുന്നത് വൈകിയേക്കും. 

ചെന്നൈ സൂപ്പർ കിങ്സ്-മുംബൈ ഇന്ത്യൻസ് ലൈവ് സ്ട്രീം

ചെന്നൈ സൂപ്പർ കിങ്സ്-മുംബൈ ഇന്ത്യൻസ് മത്സരം ടിവിയിൽ ലൈവായി സ്റ്റാർ സ്പോർട്സിൽ കാണാം. ലൈവ് സ്ട്രീമിങ് ജിയോഹോട്സ്റ്റാറിൽ ലഭ്യമാകും. 

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!