2022ല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനം രാജിവയ്ക്കാന്‍ വിരാട് കോഹ്ലി (Virat Kohli) തീരുമാനിച്ചപ്പോള്‍ താന്‍ അദ്ദേഹത്തിന് അയച്ച സന്ദേശം എന്താണെന്ന് വെളിപ്പെടുത്താന്‍ വിസമ്മതിച്ച് എംഎസ് ധോണി (MS Dhoni). ടെസ്റ്റ് നായകസ്ഥാനം രാജിവച്ച ശേഷം തന്നെ ബന്ധപ്പെട്ട ഒരേയൊരു ക്രിക്കറ്ററാണ് ധോണിയെന്ന് മുമ്പ് വിരാട് കോഹ്‌ലി വെളിപ്പെടുത്തിയിരുന്നു.

കരിയറിന്റെ തുടക്കകാലത്ത് കോഹ്‌ലിയെ ഏറെ സഹായിച്ച ക്യാപ്റ്റനായിരുന്നു മഹേന്ദ്ര സിങ് ധോണി. കോഹ്‌ലിക്ക് പിന്തുണ നല്‍കി അയച്ച സന്ദേശത്തെ കുറിച്ച് ഏതാണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ധോണിയോട് തന്നെ ചോദിച്ചെങ്കിലും സന്ദേശത്തിലെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിരാട് കോഹ്ലിക്ക് അയച്ച സന്ദേശത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച് എംഎസ് ധോണി
മറ്റാരും അറിയില്ലെന്ന് വിശ്വസിച്ച് ഒരാള്‍ നമ്മോട് പങ്കുവയ്ക്കുന്ന കാര്യങ്ങള്‍ പുറത്തുപറയുന്നത് ശരിയല്ലെന്ന് ജിയോഹോട്ട്സ്റ്റാറിനോട് സംസാരിക്കവെ ധോണി വ്യക്തമാക്കി. തങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കാമെന്നും കൈമാറിയ സന്ദേശത്തെ കുറിച്ച് വെളിപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.
പരസ്പര വിശ്വാസമുള്ളതു കൊണ്ടാണ് മറ്റു ക്രിക്കറ്റര്‍മാര്‍ അവരുടെ മനസിലുള്ള കാര്യങ്ങള്‍ നമ്മോട് പങ്കുവയ്ക്കുന്നത്. അത് അങ്ങനെ തന്നെ നിലനിര്‍ത്താനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എന്ത് സംസാരിച്ചാലും ഞാന്‍ അതൊന്നും പുറത്ത് പറയില്ലെന്ന് അവര്‍ക്ക് വിശ്വാസമുണ്ട്. മൂന്നാമതൊരാള്‍ അത് അറിയില്ല എന്ന വിശ്വാസം വളരെ പ്രധാനമാണ്. പ്രത്യേകിച്ച് നിങ്ങളോടൊപ്പം കളിച്ചിട്ടില്ലാത്ത, നിങ്ങള്‍ ഒരിക്കലും കളിക്കാന്‍ സാധ്യതയില്ലാത്ത ക്രിക്കറ്റ് കളിക്കാര്‍ക്ക്.
ഐപിഎല്‍ 2025 ഉദ്ഘടനം ചെയ്ത് ഷാരൂഖ് ഖാന്‍; മനംകവര്‍ന്ന് ശ്രേയ ഘോഷാലും ദിഷ പട്ടാനിയും
കളിക്കാര്‍ക്ക് ക്രിക്കറ്റുമായോ ജീവിതവുമായോ ബന്ധപ്പെട്ട എന്തെങ്കിലും സഹായം ആവശ്യമായി വന്നേക്കാം. അതിനെ ആ രീതിയില്‍ തന്നെ രഹസ്യമായി സമീപിക്കാനാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും ധോണി പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ 2022 ജനുവരിയിലാണ് കോഹ്‌ലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്. ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ക്യാപ്റ്റനല്ലാതിരുന്നിട്ടും റെഡ്-ബോള്‍ ടീമിനെ നയിക്കുന്നതില്‍ നിന്ന് കോഹ്‌ലി പിന്മാറിയത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.
വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ആതിഥേയ വേദിയായി തിരുവനന്തപുരവും; ഉദ്ഘാടനം വിശാഖപട്ടണത്ത്
കോഹ്‌ലി 2021 ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ടി20 ഐ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. 2021 ഡിസംബറില്‍ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുകയുണ്ടായി. 2022 ന്റെ തുടക്കത്തില്‍ എല്ലാ ഫോര്‍മാറ്റിലും കോഹ്‌ലിയുടെ പിന്‍ഗാമിയായി രോഹിത് ശര്‍മ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ഏറ്റവുമധികം വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് കോഹ്‌ലി. 68 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ 40 എണ്ണത്തിലും വിജയിച്ചു. 2017 ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലിലും 2019 ലോകകപ്പിന്റെ സെമിഫൈനലിലും ഇന്ത്യ എത്തിയത് കോഹ്‌ലിയുടെ കീഴിലായിരുന്നു.