മുഖക്കുരു കറുത്ത പാടുകൾ എന്നിവയ്ക്കു പുറമെ മുഖം മങ്ങിയതാക്കുന്ന മറ്റൊന്നാണ് ടാൻ. അമിതമായി വെയിൽ ഏൽക്കുന്നതിലൂടെയാണ് ഇത് ചർമ്മത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. പാർലറുകളിലും മറ്റും ലഭ്യമായ ഫേഷ്യലും ബ്ലീച്ചും ചെയ്യുന്നതിനു പകരം പ്രകൃതിദത്തമായ വഴികൾ കൂടി തേടാം.
നാരങ്ങ നീര്
ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞെടുക്കാം. പഞ്ഞി ഉപയോഗിച്ച് ടാനുള്ള ഭാഗങ്ങളിൽ അത് പുരട്ടാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
കറ്റാർവാഴ
കറ്റാർവാഴയുടെ ജെൽ പ്രത്യേകമായെടുത്ത് ചർമ്മത്തിൽ പുരട്ടാം. കിടക്കുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യുന്നതാകാം ഫലപ്രദം.
തൈര് മഞ്ഞൾപ്പൊടി
ഒരു ടേബിൾസ്പൂൺ തൈരിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ടാൻ ബാധിച്ച സ്ഥലങ്ങളിൽ പുരട്ടാം. 30 മിനിറ്റിനു ശേഷം കഴുകി കളയാം.
കടലമാവ്
കടലമാവിൽ കുറച്ച് പാൽ ചേർത്തിളക്കി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കാം. ഈ മിശ്രിതം ടാൻ ഏറ്റ ചർമ്മത്തിൽ പുരട്ടി ഉണങ്ങാനായി വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഉരുളക്കിഴങ്ങ് നീര്
ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി അരചെടുക്കാം. അത് ഒരു കോട്ടൺ തുണിയിൽ വച്ച് പിഴിഞ്ഞ് ജ്യൂസ് ഒരു ബൗളിലെടുക്കാം. ഒരു പഞ്ഞി അതിൽ മുക്കി ടാനുള്ള ചർമ്മത്തിൽ പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.