Alappuzha Gymkhana: പാൻ ഇന്ത്യൻ 'ജിംഖാന'; ട്രെയിലർ പങ്കുവച്ച് വിജേന്ദർ സിംഗ്, വിജയ് സേതുപതി, കാർത്തി

Spread the love


സൂപ്പർ ഹിറ്റ് ചിത്രം ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറൽ. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ പോസ്റ്ററുകൾക്കും മറ്റു അപ്ഡേറ്റുകൾക്കും സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലർ ട്രെൻഡിങ്ങിൽ തുടരുകയാണ്. ബോക്സിങ് പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. ഹ്യൂമറിനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഏപ്രിൽ പത്തിന് വിഷു റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

ഒളിമ്പിക് ബോക്സിങ് മെഡൽ ജേതാവ് വിജേന്ദർ സിംഗ്, തമിഴകത്തെ സൂപ്പർ താരങ്ങളായ വിജയ് സേതുപതി, കാർത്തി എന്നിവർ ട്രെയിലർ പങ്കുവച്ചു. വിജേന്ദർ സിംഗ് 2008ലെ ബീജിംഗ് ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവാണ്. ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബോക്സറാണ് അദ്ദേഹം.

ചിത്രത്തിന്റെ ട്രെയിലർ ഇതിനകം യൂട്യൂബിൽ 55 ലക്ഷം കാഴ്ചക്കാരെ നേടി. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ഖാലിദ് റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് ഈ ചിത്രം. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. രതീഷ് രവിയാണ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: ജിംഷി ഖാലിദ്. ചിത്രസംയോജനം: നിഷാദ് യൂസഫ്. സംഗീതം: വിഷ്ണു വിജയ്. ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്.

ലിറിക്‌സ്: മുഹ്സിൻ പരാരി. വസ്ത്രാലങ്കാരം: മാഷർ ഹംസ. വി എഫ് എക്സ്: ഡിജി ബ്രിക്സ്. മേക്കപ്പ്: റോണക്സ് സേവിയർ. ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ. ആർട്ട് ഡയറക്ടർ: ആഷിക് എസ്. അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി. ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ‍.

പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ. സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ. പ്രൊമോഷണൽ ഡിസൈൻസ്: ചാർളി ആൻഡ് ദ ബോയ്സ്. പിആർഒ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!