വയനാട്: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുൽ ആണ് മരിച്ചത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാണാതായതിൽ പോലീസ് കസ്റ്റഡിയിലിരിക്കെയാണ് മരണം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസസും ബിജെപിയും രംഗത്തെത്തി.
കഴിഞ്ഞ മാസം 27നാണ് പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ കാണാതായത് സംബന്ധിച്ച് പോലീസ് കേസ് എടുക്കുന്നത്. പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ഇന്നലെ കോഴിക്കോട് നിന്ന് പെൺകുട്ടിയെയും അമ്പലവയൽ സ്വദേശി ഗോകുലിനെയും വനിതാ പോലീസ് സെൽ കസ്റ്റഡിയിലെടുത്തു. രാത്രിയോടെ കൽപ്പറ്റ സ്റ്റേഷനിലെത്തിച്ചു.
ALSO READ: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ മുഖ്യമന്ത്രിയെ കാണാനൊരുങ്ങി കുടുംബം
രാത്രി 11 മണിയായതിനാൽ മാജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കാൻ കഴിയാത്തതിനാൽ പെൺകുട്ടിയെ സഖിയിലേക്കും ഗോകുലിനെ കൂടുതൽ ചോദ്യം ചെയ്യാൻ സ്റ്റേഷനിലും നിർത്തി. ബന്ധുക്കളോട് രാവിലെ എത്താനും പോലീസ് നിർദേശിച്ചു. തുടർന്ന് ഇന്ന് രാവിലെ 7.45 നാണ് ഗോകുൽ ബാത്‌റൂമിൽ കയറി ഷർട്ട് ഉപയോഗിച്ച് തൂങ്ങി മരിച്ചതെന്ന് പോലീസ് പറയുന്നു.
എട്ട് മണിയോടെ വാതിൽ ചവിട്ടി തുറന്നാണ് പോലീസുകാർ ബാത്‌റൂമിൽ പ്രവേശിച്ചത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗോകുൽ മരിച്ചിരുന്നു. ഗോകുലിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസും ബിജെപിയും രംഗത്തെത്തി. ഉന്നത തല അന്വേഷണം വേണമെന്ന് ഇരു പാർട്ടികളും ആവശ്യപ്പെട്ടു. ഗോകുലിന്റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും എസ് സി എസ് ടി കമ്മീഷനെ വിവരം അറിയിക്കുമെന്നും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.