വയനാട്: കൽപ്പറ്റ പൊലീസ് സ്റ്റേഷൻ ശുചിമുറിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ പൊലീസ് കംപ്ലയിന്റ് അതോറിറ്റി പരിശോധന നടത്തി. അന്വേഷണവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള അന്വേഷണസംഘം തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. നേരത്തെ ഉത്തരമേഖലാ ഡിഐജിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായി എന്നായിരുന്നു കണ്ടെത്തല്‍.
കല്‍പ്പറ്റ സ്റ്റേഷന്‍ ശുചിമുറിയില്‍ ഷവറില്‍ തൂങ്ങിയ നിലയിലാണ് ഗോകുലിനെ കണ്ടെത്തിയത്. എങ്ങനെയാണ് മരണം സംഭവിച്ചത് എന്നതിനെ കുറിച്ചും മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചുമാണ് അന്വേഷണം. പോലീസ് കംപ്ലൈന്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വികെ മോഹനൻ കൽപ്പറ്റ സ്റ്റേഷനിൽ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും മൊഴികളും പോസ്റ്റുമോർട്ടം റിപ്പോർട്ടുമടക്കം പരിശോധിച്ചു.
Also Read: Actor Ravi Kumar Passes Away: മലയാളത്തിന്റെ പ്രണയനായകൻ വിടവാങ്ങി; നടന്‍ രവികുമാര്‍ അന്തരിച്ചു
ഗോകുലിന്‍റെ കൈയില്‍ പെണ്‍കുട്ടിയുടെ പേര് മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കോറിയിട്ട അടയാളം ഇന്‍ക്വസ്റ്റില്‍ വ്യക്തമായിരുന്നു. മര്‍ദനമുണ്ടായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൊലീസ് സ്റ്റേഷനില്‍ മാനസിക പീഡനം ഉണ്ടോയോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കേണ്ടതുണ്ട്. ഗോകുലിന്‍റെ കുടുംബം മറ്റേതെങ്കിലും ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കാന്‍ നീക്കം ഉണ്ട്. അതേസമയം, ക്രൈബ്രാഞ്ച് സംഘം കൽപ്പറ്റ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.