പത്തനംതിട്ട: രോഗിയുടെ തുന്നിക്കെട്ടിയ മുറിവിനുള്ളിൽ ഉറുമ്പുകളെ കണ്ടെന്ന പരാതിയിൽ അന്വേഷണം തുടങ്ങി ആരോഗ്യവകുപ്പ്. സംഭവത്തിൽ റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോർട്ട് നൽകും. പത്തനംതിട്ട റാന്നി സ്വദേശിയുടെ തുന്നിക്കെട്ടിയ മുറിവിനുള്ളിൽ ഉറുമ്പുകളെ കണ്ടെന്ന പരാതിയിലാണ് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചത്.
ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് സുനിൽ എബ്രഹാം പരാതി നൽകിയതിനെ തുടർന്നാണ് തുന്നിക്കെട്ടിയ മുറിവിനുള്ളിൽ ഉറുമ്പുകളെ കണ്ടെത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചത്. പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിക്കെതിരെയായിരുന്നു പരാതി. ആശുപത്രി സൂപ്രണ്ടിൻറെ മേൽനോട്ടത്തിലാണ് അന്വേഷണം.
ഗൗരവമേറിയ പരാതിയിലാണ് ആരോഗ്യവകുപ്പിൻറെ പ്രാഥമിക അന്വേഷണം. റാന്നി ബ്ലോക്കുപടി സ്വദേശി സുനിൽ എബ്രഹാമായിരുന്നു പരാതിക്കാരൻ. കഴിഞ്ഞ ഞായറാഴ്ചയാണ് നെറ്റിയിൽ പരിക്കുപറ്റി സുനിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ജീവനക്കാർ മുറിവ് തുന്നിക്കെട്ടിയതിനുള്ളിൽ ഉറുമ്പുകളെ പിന്നീട് കണ്ടെത്തിയെന്നായിരുന്നു ആക്ഷേപം.
അഞ്ച് തുന്നലുകളിട്ട ശേഷം സി.ടി സ്കാനെടുക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞയച്ചിരുന്നു. യാത്രാമധ്യേ മുറിവിനുള്ളിൽ അഹസനീയമായ വേദനയുണ്ടായി. സ്കാനിങ്ങിൽ രണ്ട് ഉറുമ്പുകളെ കണ്ടെത്തിയെന്നും തുടർന്ന് താലൂക്ക് ആശുപത്രിയിൽ ആദ്യമിട്ട തുന്നിക്കെട്ട് വീണ്ടും ഇളക്കി മുറിവ് വൃത്തിയാക്കി പിന്നെയും തുന്നിക്കെട്ടേണ്ടിവന്നെന്നുമാണ് സുനിലിന്റെ പരാതി.
റാന്നി ആശുപത്രിയിലെ ജീവനക്കാർ വൃത്തിഹീനമായി മുറിവ് തുന്നിക്കെട്ടിയത് കൊണ്ടാണ് ഉറുമ്പുകൾ കയറിക്കൂടിയതെന്ന് സുനിൽ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. അന്വേഷണ റിപ്പോർട്ട് വൈകാതെ ഡിഎംഒയ്ക്ക് സമർപ്പിക്കുമെന്ന് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.