ഇടുക്കി: മൂന്നാർ ടൗണിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണം തടയാൻ ശ്രമിച്ച കാവൽക്കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
മേട്ടുപ്പാളയം ഒട്ടൻതുറൈ സ്വദേശി ഗോപാൽ എന്ന് വിളിക്കുന്ന പി സെൽവകുമാറാണ് പിടിയിലായത്. ഇയാൾ അമ്പതിലധികം കേസുകളിലെ പ്രതിയാണെന്നാണ് പോലീസ് നൽകുന്ന വിവരം.
ഇക്കഴിഞ്ഞ മാർച്ച് 14ന് രാത്രിയിലാണ് മൂന്നാർ ടൗണിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും സമീപത്തെ വീട്ടിലും മോഷണശ്രമം നടന്നത്. സംഭവവത്തിൽ ക്ഷേത്രത്തിലെ കാവൽക്കാരനായ നല്ലതണ്ണി കല്ലാർ ഫാക്ടറി ഡിവിഷനിൽ എം.മാടസ്വാമിയെ പ്രതി ഇരുമ്പുകമ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.
ഉറങ്ങുകയായിരുന്ന മറ്റൊരു കാവൽക്കാരനെ മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു സെൽവകുമാർ മോഷണ ശ്രമം നടത്തിയത്. മേട്ടുപ്പാളയം പോലീസിന്റെ സഹായത്തോടെ മൂന്നാർ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാൾ അമ്പതിലധികം കേസുകളിലെ പ്രതിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. ക്ഷേത്രത്തിൽ മോഷണത്തിന് ശ്രമിച്ച അന്നു തന്നെ ഇയാൾ കോളനിയിലെ ചില വീടുകളിലും അമ്പലത്തിനു സമീപമുള്ള വീടുകളിലും മോഷണം നടത്തിയിരുന്നു.
മൂന്നാർ സിഐ രാജൻ കെ അരമനയുടെ നിർദ്ദേശപ്രകാരം എസ് ഐ അജേഷ് കെ ജോൺ, എസ് സി പി ധോണി ചാക്കോ, സിപിഒമാരായ സുയിന്ദ് സുനിൽകുമാർ, ഹിലാൽ, അനീഷ് ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.