Madhavan Fitness Secret: പുലർച്ചെയുള്ള നടത്തം, ഇന്റർമിറ്റന്റ് ഫാസ്റ്റിങ്; 54-ാം വയസിലെ മാധവന്റെ ഫിറ്റ്നസ് രഹസ്യം

Spread the love


നടൻ മാധവൻ 54-ാം വയസിലും ഫിറ്റാണ്. ശരിയായ ഡയറ്റും പതിവ് വ്യായാമവും ആണ് നടനെ ഈ പ്രായത്തിലും ഫിറ്റാക്കി നിർത്തുന്നത്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്, 45-60 തവണ ഭക്ഷണം ചവച്ചരച്ച് കഴിക്കുക, വൈകിട്ട് 6.45 മുൻപായി ദിവസത്തിലെ അവസാനത്തെ ഭക്ഷണം കഴിക്കുക, പുലർച്ചെയുള്ള നടത്തം, നേരത്തെയുള്ള ഉറക്കം (ഉറങ്ങുന്നതിനു 90 മിനിറ്റ് മുൻപായി മൊബൈലോ ടിവിയോ കാണില്ല), ധാരാളം വെള്ളം കുടിക്കുക, ധാരാളം പച്ചക്കറികൾ കഴിക്കുക, പ്രോസസ്ഡ് ഭക്ഷണങ്ങൾ ഒഴിവാക്കുക തുടങ്ങിയവയാണ് തന്റെ ആരോഗ്യ രഹസ്യമായി മാധവൻ ചൂണ്ടിക്കാണിക്കുന്നത്. 

മാധവനെപ്പോലെ ഈ ശീലങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തുന്നതിലൂടെ, മെച്ചപ്പെട്ട ദഹനം, ഊർജം, മൊത്തത്തിലുള്ള ക്ഷേമം തുടങ്ങിയ ഗുണങ്ങൾ നിങ്ങൾക്കും അനുഭവിക്കാൻ കഴിയും.

1. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് (ഇടവിട്ടുള്ള ഉപവാസം): ഭക്ഷണം കഴിക്കാനുള്ള സമയം നിശ്ചയിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും.

2. നന്നായി ചവയ്ക്കുക: ഭക്ഷണം 45-60 തവണ ചവയ്ക്കുന്നത് ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും സഹായിക്കും.

3. പാകം ചെയ്ത ഭക്ഷണം ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം മാത്രം: വൈകുന്നേരം അസംസ്കൃത ഭക്ഷണം ഒഴിവാക്കുന്നത് ദഹനത്തെ സഹായിക്കുകയും വയറു വീർക്കൽ പോലുള്ള ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യും.

4. പ്രോസസ്ഡ് ഭക്ഷണങ്ങൾ പാടില്ല: പ്രോസസ്ഡ് ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് അനാരോഗ്യകരമായ ചേരുവകളുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

5. അതിരാവിലെയുള്ള നീണ്ട നടത്തം: പതിവായി നടക്കുന്നത് ഹൃദയാരോഗ്യവും മാനസികാവസ്ഥയും മെച്ചപ്പെടുത്തുന്നു.

6. രാത്രിയിൽ നേരത്തെയുള്ള ഉറക്കം: ഉറക്കത്തിന് മുൻഗണന നൽകുകയും സ്ഥിരമായി ഒരേ സമയം ഉറങ്ങുകയും ചെയ്യുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും.

7. ഉറങ്ങുന്നതിനുമുമ്പ് സ്‌ക്രീൻ സമയം ഒഴിവാക്കുക: ഉറങ്ങുന്നതിനുമുമ്പ് സ്‌ക്രീനുകൾ ഒഴിവാക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.

8. ധാരാളം വെള്ളം കുടിക്കുക: ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് വെള്ളം അത്യാവശ്യമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!