Rishabh Pant: പന്തിന് ബാറ്റിങ്ങിന് ഇറങ്ങാൻ പേടിയോ? ധോണിയെ പോലെ ആയോ എന്ന് പരിഹാസം

Spread the love


Rishabh Pant Lucknow Super Giants IPL 2025: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെ അവസാന ഓവർ വരെ നീണ്ട ത്രില്ലറിനൊടുവിൽ നാല് റൺസിന് ജയം പിടിച്ചതിന്റെ ആശ്വാസത്തിലാണ് ലക്നൗ സൂപ്പർ ജയന്റ്സ്. എന്നാൽ ലക്നൗ ജയം പിടിച്ചെങ്കിലും ആരാധകരുടെ ഇരയാവുകയാണ് ക്യാപ്റ്റൻ ഋഷഭ് പന്ത്. ബാറ്റിങ്ങിന് ഇറങ്ങാൻ ഋഷഭ് പന്ത് ഭയപ്പെടുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. 

ബാറ്റ്സ്മാന്മാരുടെ പറുദീസയായ പിച്ചിൽ ബാറ്റിങ് പൊസിഷനിൽ താഴേക്ക് ഇറങ്ങിയ ഋഷഭ് പന്തിന്റെ നീക്കത്തെയാണ് ആരാധകർ പരിഹസിക്കുന്നത്. കൊൽക്കത്തക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ലക്നൗവിനായി തനിക്കും മുൻപേ അബ്ദുൽ സമദിനേയേും ഡേവിഡ് മില്ലറേയും ഋഷഭ് പന്ത് ക്രീസിലേക്ക് വിട്ടു. ഇതിലൂടെ ലക്നൗ ക്യാപ്റ്റന് ക്രീസിലേക്ക് വരേണ്ടി വന്നില്ല. 

43ാം വയസിൽ ബാറ്റിങ് പൊസിഷനിൽ താഴേക്ക് ഇറങ്ങി കളിക്കുന്ന എം എസ് ധോണിയുടെ പാത ഈ പ്രായത്തിൽ തന്നെ ഋഷഭ് പന്ത് പിന്തുടരുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. ഐപിഎൽ സീസണിൽ ഇതുവരെ ബാറ്റിങ്ങിൽ തിളങ്ങാൻ ഋഷഭ് പന്തിന് സാധിച്ചിട്ടില്ല. 

സീസണിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ലക്നൗ ക്യാപ്റ്റൻ ഇതുവരെ സ്വന്തമാക്കിയത് 19 റൺസ് മാത്രം. 15 ആണ് ഉയർന്ന സ്കോർ. ബാറ്റിങ് ശരാശരി 4.75. ആത്മവിശ്വാസം നഷ്ടപ്പെട്ടതിന് തുടർന്നാണ് കൊൽക്കത്തയ്ക്ക് എതിരെ ടീം മികച്ച സ്കോറിൽ നിൽക്കുമ്പോൾ പോലും ഋഷഭ് പന്ത് ബാറ്റിങ്ങിന് ഇറങ്ങാതിരുന്നത് എന്നാണ് ആരാധകരുടെ കുറ്റപ്പെടുത്തൽ. 

Read More





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!