LSG vs KKR IPL 2025: തകർത്തടിച്ച് കൊൽക്കത്ത പൊരുതി തോറ്റു; ലക്നൗവിന് നാല് റൺസ് ജയം

Spread the love


KKR vs LSG IPL 2025: ലക്നൗ സൂപ്പർ ജയന്റ്സ് മുൻപിൽ വെച്ച 238 റൺസ് എന്ന വിജയ ലക്ഷ്യത്തിന് മുൻപിൽ പൊരുതിവീണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. 239 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്തിയത് 234 റൺസ്. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിന് ഒടുവിൽ ലക്നൗവിന് നാല് റൺസ് ജയം. 

അവസാന ഓവറിൽ 23 റൺസ് ആണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് ജയിക്കാനായി വേണ്ടിയിരുന്നത്. എന്നാൽ കൊൽക്കത്തക്കായി ബാറ്റ് ചെയ്ത ഹർഷിത് റാണയ്ക്കും റിങ്കു സിങ്ങിനും ചേർന്ന് കണ്ടെത്താനായത് 21 റൺസ്. മൂന്ന് ഫോറും ഒരു സിക്സും ഒരു സിംഗിളുമാണ് അവസാന ഓവറിൽ വന്നത്. 162-2 എന്ന നിലയിൽ നിന്നും 185-7 എന്ന അവസ്ഥയിലേക്ക് കൊൽക്കത്ത വീണെങ്കിലും വിജയ ലക്ഷ്യത്തിന് അടുത്ത് വരെ എത്താൻ അവർക്കായി. 

കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് ഓപ്പണർ ഡികോക്കിനെ മൂന്നാമത്തെ ഓവറിൽ തന്നെ നഷ്ടമായി. എന്നാൽ രഹാനെയും നരെയ്നും ചേർന്ന് പവർപ്ലേയിൽ സ്കോർ 90ന് അടുത്തെത്തിച്ചു. 13 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സും പറത്തി 30 റൺസ് ആണ് നരെയ്ൻ എടുത്തത്. നരെയ്ൻ മടങ്ങിയതിന് പിന്നാലെ രഹാനെയും വെങ്കടേഷ് അയ്യരും ചേർന്ന് കൂട്ടുകെട്ടുയർത്തി. 

35 പന്തിൽ നിന്ന് എട്ട് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 61 റൺസ് ആണ് കൊൽക്കത്ത ക്യാപ്റ്റൻ രഹാനെ അടിച്ചെടുത്തത്. 29 പന്തിൽ നിന്നാണ് 45 റൺസ് എടുത്ത് വെങ്കടേഷ് അയ്യർ മടങ്ങിയത്. 71 റൺസ് ആണ് രഹാനെയും വെങ്കടേഷ് അയ്യരും ചേർന്ന് കൂട്ടിച്ചേർത്തത്. എന്നാൽ രഹാനെ മടങ്ങിയതിന് പിന്നാലെ കൊൽക്കത്തയുടെ വിക്കറ്റുകൾ തുടരെ വീണു. 

ഒരു റൺസ് എടുത്ത് രമൺദീപ് സിങ്ങും അഞ്ച് റൺസുമായി രഘുവൻഷിയും ഏഴ് റൺസ് എടുത്ത് റസലും മടങ്ങി. അവസാന ഓവറിൽ റിങ്കു സിങ് ആണ് കൊൽക്കത്തയ്ക്ക് വിജയ പ്രതീക്ഷ നൽകിയത്. 15 പന്തിൽ നിന്ന് റിങ്കു ആറ് ഫോറും രണ്ട് സിക്സും സഹിതമാണ് 38 റൺസ് കണ്ടെത്തിയത്. 

വെടിക്കെട്ട് തുടർന്ന് മാർഷും നിക്കോളാസ് പൂരനും

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗവിനെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത് മിച്ചൽ മാർഷിന്റേയും നിക്കോളാസ് പൂരന്റേയും മർക്രമിന്റെയും വെടിക്കെട്ട് ബാറ്റിങ് ആണ്. ഓപ്പണിങ്ങിൽ മർക്രമും മിച്ചൽ മാർഷും ചേർന്ന് 99 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ലക്നൗവിന്റെ ഇന്നിങ്സിന് അടിത്തറയിട്ടു. 28 പന്തിൽ നിന്ന് 47 റൺസ് എടുത്താണ് മർക്രം മടങ്ങിയത്. പിന്നാലെ മാർഷും നിക്കോളാസ് പൂരനും ചേർന്ന് ലക്നൗവിന്റെ സ്കോർ ബോർഡിന് തീപിടിപ്പിച്ചു. 48 പന്തിൽ നിന്ന് ആറ് ഫോറും അഞ്ച് സിക്സും സഹിതം 81 റൺസാണ് മാർഷ് കണ്ടെത്തിയത്. 

നിക്കോളാസ് പൂരൻ 36 പന്തിൽ നിന്ന് 87 റൺസ് അടിച്ചെടുത്തു. 77 റൺസ് ആണ് നിക്കോളാസ് പൂരനും മാർഷും ചേർന്ന് കണ്ടെത്തിയത്. പിന്നാലെ നിക്കോളാസ് പൂരനും അബ്ദുൽ സമദും ചേർന്ന് 50 റൺസ് കൂട്ടുകെട്ട് ഉയർത്തി. ഇതിൽ ആറ് റൺസ് മാത്രമാണ് അബ്ദുൽ സമദിന്റെ സംഭാവന. റസലിന് എതിരെ ലക്നൗവിന്റെ 19ാം ഓവറിൽ 24 റൺസ് ആണ് നിക്കോളാസ് പൂരൻ അടിച്ചെടുത്തത്. 

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!