ഇന്ന് ലക്‌നൗവും ഗുജറാത്തും തമ്മിൽ ഏറ്റുമുട്ടുമ്പോൾ റൺ വേട്ടയിൽ ഇഞ്ചോടിഞ്ച് മത്സരം നടത്തുന്ന നിക്കോളാസ് പൂരനും സായ് സുദർശനും നേർക്കുനേർ എത്തുകയാണ്. ഈ മത്സരത്തിലൂടെ സായ് പൂരനെ മറികടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയ മത്സരങ്ങൾ നോക്കിയാൽ അതിൽ വിജയം കൂടുതൽ തവണ സ്വന്തമാക്കിയത് ഗുജറാത്ത് ടൈറ്റൻസാണ്.
ഹൈലൈറ്റ്:
- റൺവേട്ടയിലെ ഒന്നാമനും രണ്ടാമനും നേർക്കുനേർ
- സായ് സുദർശൻ നിക്കോളാസ് പൂരനെ മറികടക്കുമോ
- എൽഎസ്ജി – ജിടി മത്സരം ഇന്ന് 3.30ന്


ഗുജറാത്ത് ശക്തരാണെങ്കിലും ലക്‌നൗവിനെ പേടിക്കണം, റൺവേട്ടയിലെ ഒന്നാമനും രണ്ടാമനും നേർക്കുനേർ; ടീമുകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ
ഇന്ന് ഈ രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഇവർ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയെന്ന് നോക്കാം.
ഗുജറാത്ത് ടൈറ്റൻസ് നേരിടുന്ന പ്രധാന വെല്ലുവിളി
നിലവിൽ സീസണിലെ ഏറ്റവും അപകടകാരികളായ ടീം ഗുജറാത്ത് ടൈറ്റൻസാണ്. ആരെയും ഭയപ്പെടാതെ കിടിലൻ പ്രകടനം കാഴ്ചവെക്കുന്ന ഇവർക്ക് ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും വിശ്വസ്തരായ താരങ്ങളുണ്ട്. ഇവരെ മറികടന്ന് ജയം സ്വന്തമാക്കാൻ എതിർ ടീം വിയർക്കും. അതിൽ പ്രധാനി സായി സുദർശൻ എന്ന യുവ ബാറ്ററാണ്. ഇതുവരെ 186 റൺസാണ് സായ് 5 മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയത്. അതായത് സീസണിലെ റൺ വേട്ടയിൽ രണ്ടാമൻ.
റുതുരാജിനെ നിര്‍ബന്ധിച്ച് പുറത്താക്കിയതോ? ചര്‍ച്ചകള്‍ സജീവം, കിക്ക് വോളിബോള്‍ കളിച്ച് സിഎസ്‌കെ മുന്‍ നായകന്‍ എന്നാൽ റൺ വേട്ടയിലെ ഒന്നാമൻ ലക്‌നൗവിന്റെ നിക്കോളാസ് പൂരനാണ്. 189 റൺസാണ് ഇതുവരെയുള്ള മത്സരങ്ങളിൽ നിന്ന് താരം അടിച്ചുകൂട്ടിയത്. അതുകൊണ്ടുതന്നെ പൂരനെ എത്രയും വേഗം പവലിയനിലേക്ക് മടക്കി അയക്കുക എന്നതാണ് ജിടിയുടെ ലക്ഷ്യം. ഒപ്പം തന്നെ ശാർദുൽ താക്കൂർ ദിഗ്‌വേഷ് സിങ് എന്നിവരുടെ വിക്കറ്റ് വേട്ടയിൽ ഇരയാകാതെയിരിക്കാന് ഗുജറാത്ത് ബാറ്റർമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഗുജറാത്ത് ടൈറ്റൻസിന്റെ ബൗളിങ് പടയെ തന്നെയാണ് ലക്‌നൗ ആദ്യം ഭയക്കേണ്ടത്. കാരണം ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർമാരുടെ ലിസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള രണ്ട് ബൗളർമാർ ഗുജറാത്തിന്റെ താരങ്ങളാണ്. സായ് കിഷോറും മുഹമ്മദ് സിറാജും. ഇവരെ നേരിട്ട് റൺസ് നേടുക എന്നത് തന്നെയാകും ലക്‌നൗവിന്റെ പ്രധാന വെല്ലുവിളി. റൺ വേട്ടയിലെ രണ്ടാമനായ സായ് സുദർശന്റെ വിക്കറ്റ് വളരെ പെട്ടന്ന് വീഴ്ത്താനും ലക്‌നൗ ശ്രമിക്കും.
നാണംകെട്ട തോല്‍വി; ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയ മല്‍സരത്തില്‍ സിഎസ്‌കെയ്ക്ക് റെക്കോഡ് തോല്‍വിഇന്ന് 3.30 നാണ് ഇരുവരും തമ്മില്ലുള്ള മത്സരം നടക്കുക. ലക്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകനാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.