ബംഗളൂരുവിലേക്കുളള കെഎസ്ആർടിസി ബസ് വനമധ്യത്തിൽ കേടായതിനെ തുടർന്ന് മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ.
ബാംഗ്ലൂരിലേക്കുള്ള യാത്രമധ്യേ ബന്ദിപ്പൂർ വനമേഖലയിലാണ് ബസ് കേടായത് . ചൊവ്വാഴ്ച വൈകിട്ട് രാത്രി 11 മണിയോടെ കോഴിക്കോട് ഡിപ്പോയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട എയർ ബസിലെ യാത്രക്കാരാണ് ദുരിതത്തിലായത്.y
Also read-മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്നു പേര്‍ അറസ്റ്റിൽ
പുലർച്ചയോടെയാണ് കെഎസ്ആർടിസി ബസ് വനപാതയിൽ കുടുങ്ങിയത്. യന്ത്ര തകരാറുള്ള ബസ് തന്നെ ഡിപ്പോ അധികൃതർ ബാംഗ്ലൂരിലേക്ക് അയക്കുകയായിരുന്നുവെന്ന് യാത്രക്കാർ ആരോപിച്ചു. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന പല ബസ്സുകളും കാലപ്പഴക്കം ചെന്നതാണെന്നാണ് ഉയരുന്ന ആരോപണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.