
പുറത്താക്കിയതല്ല, വിശ്രമം മാത്രം
റിഷഭ് പന്തിനെ ഇന്ത്യന്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ നിന്നും പുറത്താക്കിയതല്ല, മറിച്ച് വിശ്രമം നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നാണ് പ്രധാനപ്പെട്ട ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കുറച്ചുകാലമായി റിഷഭിന്റെ കാല്‍മുട്ടില്‍ വീക്കവും വേദനയും അനുഭവപ്പെടുന്നുണ്ടെന്നും ഇതില്‍ നിന്നും പൂര്‍ണമായി മുക്തനാവുന്നതിനു വേണ്ടി വിശ്രമം നല്‍കിയിരിക്കുകയാണെന്നുമാണ് പുറത്തുവരുന്ന വിവരം.

എന്‍സിഎയിലേക്ക്
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരകളില്‍ വിശ്രമം അനുവദിക്കപ്പെട്ട റിഷഭ് പന്തിനോടു ഇതു ഭേദമാക്കുന്നതിനു വേണ്ടി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) പോവാനും ഉപദേശിച്ചിട്ടുണ്ടെന്നാണ വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജനുവരി മൂന്നിനാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്.
Also Read: ഇന്ത്യന്‍ കോച്ചായി ദ്രാവിഡ് വേണ്ട! മാറ്റിയേ തീരൂ, കാരണങ്ങളറിയാം
ഇതേ ദിവസം തന്നെ എന്‍സിഎയി അവിടെ 15 ദിവസം ചെലവഴിക്കാനാണ് റിഷഭിനോടു നിര്‍ദേശിച്ചിരിക്കുന്നത്. കാല്‍മുട്ടിലെ സ്ഥിരമായ വേദന മാറ്റിയെടുക്കാന്‍ താരം ഈ കാലയളവില്‍ പരിശ്രമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

റിഷഭിന്റെ ഫോം
റിഷഭ് പന്തിനെ സംബന്ധിച്ചിടത്തോളം വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മറക്കാനാഗ്രഹിക്കുന്ന വര്‍ഷമായിരിക്കും ഇത്. ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ റണ്ണെടുക്കാനാവാതെ വലഞ്ഞ താരം പക്ഷെ ടെസ്റ്റില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയതും റിഷഭാണ്.
പക്ഷെ വൈറ്റ് ബോളില്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. ടി20യില്‍ ഓപ്പണിങിലുള്‍പ്പെടെ പല റോളുകളിലും റിഷഭിനെ ടീം മാനേജ്‌മെന്റ് പരീക്ഷിച്ചെങ്കിലും ഫലം നിരാശയായിരുന്നു.
ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി20, ഏകദിന പരമ്പരകളിലാണ് റിഷഭ് അവസാനമായി വൈറ്റ് ബോളില്‍ കളിച്ചത്. ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നെങ്കിലും കളിക്കാതെ പിന്‍മാറുകയായിരുന്നു.

ഇന്ത്യന്‍ ടി20 ടീം
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.
Also Read: IND vs AUS 2023: രോഹിത്തിന്റെ ദിനം എണ്ണപ്പെട്ടു! അത് അവസാന പരമ്പര, കാരണങ്ങള്‍

ഇന്ത്യന്‍ ഏകദിന ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്.