ഏഷ്യാനെറ്റിലെ കൂടെവിടെ സീരിയലിലെ നായികയായ അന്‍ഷിത തമിഴില്‍ ചെല്ലമ്മ എന്ന സീരിയലിലും അഭിനയിക്കുന്നുണ്ട്. തമിഴ് സീരിയലില്‍ അന്‍ഷിതയുടെ നായകനായിട്ടെത്തുന്നത് നടന്‍ അര്‍ണവാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും അത് തന്റെ കുടുംബജീവിതത്തെ ബാധിച്ചെന്നും പറഞ്ഞ് അര്‍ണവിന്റെ ഭാര്യ രംഗത്ത് വന്നിരുന്നു. അന്‍ഷിതയ്ക്കും ഭര്‍ത്താവിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു നടി കൂടിയായ താരപത്‌നി ഉന്നയിച്ചത്.

കേരളത്തിലും ഈ വാര്‍ത്ത തരംഗമായതോടെ അന്‍ഷിതയ്ക്ക് വിമര്‍ശനം കൂടി. അപ്പോഴും ഉറച്ച നിലപാടുകളുമായി മുന്നോട്ട് പോകാനായിരുന്നു നടി ശ്രമിച്ചത്. വിവാദങ്ങളിലൊന്നും പ്രതികരിച്ചില്ലെങ്കിലും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന പറയാതെ നടി പറഞ്ഞിരുന്നു. എന്തൊക്കെ നേരിടേണ്ടി വന്നാലും മുന്നോട്ട് പോകാന്‍ കഴിയുമെന്നും അതിനുള്ള മനോധൈര്യവും ശക്തിയും തനിക്കുണ്ടെന്ന് മനസിലായതായിട്ടും അന്‍ഷിത പറയുകയാണിപ്പോള്‍.

‘ഹായ് ഓള്‍, ഹാപ്പി 2023- എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ എന്നും പറഞ്ഞാണ് അന്‍ഷിത എത്തിയിരിക്കുന്നത്. ‘ഓരോ വര്‍ഷവും ഓരോ ദിവസവും ഓരോ നിമിഷവും എനിക്ക് ഈ ജീവിതത്തില്‍ വിലപ്പെട്ടതാണ്. ലൈഫില്‍ എല്ലാം എപ്പോളും നല്ലത് മാത്രം നടക്കണമെന്നില്ല.
ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തതും നടക്കാം. പക്ഷേ എനിക്ക് ഈ വര്‍ഷം വളരെ പ്രിയപ്പെട്ടതാണ്. ജീവിതത്തില്‍ എന്തെല്ലാം ഒരു പെണ്‍കുട്ടിക്ക് നേരിട്ട് മുന്നോട്ടു പോകന്‍ പറ്റുമോ അതിലും അപ്പുറം മുന്നോട്ടു പോകന്‍ ദൈവം എനിക്ക് മനഃധൈര്യവും ശക്തിയും തന്നു.

പിന്നെ ഏതു സാഹചര്യത്തിലും കൂടെ അങ്ങനെ ചേര്‍ന്ന് നില്‍ക്കാന്‍ കുറെ നല്ല കൂട്ടുകാരെയും. എന്നെ സ്‌നേഹിക്കുന്ന നിങ്ങളെ ഓരോരുത്തരെയും കണ്ണുനീരിനെ ആയുധമാക്കി എനിക്ക് ഇതുവരെയും ആരുടെയും ഇഷ്ടവും സപ്പോര്‍ട്ടും പിടിച്ചു വാങ്ങേണ്ടതായി വന്നിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാവരും എന്നെ സ്‌നേഹിക്കാണമെന്നുള്ള വാശിയും എനിക്കില്ല. ഞാന്‍ എന്താണെന്ന് മനസിലാക്കി സ്‌നേഹിക്കുന്ന എല്ലാവരോടും ഒരുപാടു സ്‌നേഹം.

ഈ വര്‍ഷം ഞാന്‍ കടന്നു വന്ന എല്ലാ സാഹചര്യങ്ങളോടും എല്ല നിമിഷങ്ങളും ഓരോ വ്യക്തികളും എനിക്ക് ഓരോ അറിവുകളായിരുന്നു എല്ലാത്തിനോടും നന്ദി.. എന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഒരുപാടു സ്‌നേഹം. ഹാപ്പി ന്യൂയര്‍, ബൈ ബൈ 2022′, എന്നുമാണ് അന്‍ഷിത പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

കബനി എന്ന സീരിയലില്‍ വില്ലത്തി വേഷത്തിലെത്തിയാണ് അന്‍ഷിത ആദ്യം പ്രേക്ഷക പ്രശംസ നേടുന്നത്. പിന്നീട് നായികയായി കൂടെവിടെ സീരിയലില്‍ എത്തി. സൂര്യ കൈമിള്‍ എന്ന കഥാപാത്രത്തിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്. ഇതിനൊപ്പം തമിഴിലേക്കും നടിയ്ക്ക് അവസരം ലഭിക്കുകയായിരുന്നു. അവിടുത്തെ സൂപ്പര്‍ഹിറ്റ് സീരിയലായ ചെല്ലമ്മയില്‍ നായികയായി അഭിനയിക്കുകയാണ് സൂര്യ.