അജൻഡ നിശ്‌ചയിച്ച്‌ ഭാഗവത്‌ ; വിഷലിപ്‌ത പ്രഖ്യാപനം അടുത്ത്‌ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട്‌

Spread the love



ന്യൂഡൽഹി

ഹിന്ദുക്കൾ ‘യുദ്ധം’ തുടരണമെന്ന ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതിന്റെ വിഷലിപ്‌ത പ്രഖ്യാപനം അടുത്ത്‌ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട്‌. ഒമ്പത്‌ സംസ്ഥാനത്തെയും ജമ്മു കശ്‌മീരിലെയും നിയമസഭകളിലേക്ക്‌ ഇക്കൊല്ലവും ലോക്‌സഭയിലേക്ക്‌ അടുത്തവർഷവും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി അജൻഡയാണ് ഭാ​ഗവത് പ്രഖ്യാപിച്ചത്.

പ്രഗ്യാ സിങ്‌ താക്കൂറിനെപ്പോലുള്ളവരുടെ പ്രസ്‌താവനകൾ  ഒറ്റപ്പെട്ടതല്ലെന്ന്‌ ഇതോടെ വ്യക്തമായി. അക്രമികൾക്കെതിരെ ‘ഹിന്ദുക്കൾ’ കത്തി മൂർച്ചകൂട്ടി സൂക്ഷിക്കണമെന്നാണ്‌ ഭോപാൽ എംപികൂടിയായ പ്രഗ്യാ താക്കൂർ കഴിഞ്ഞ മാസം പറഞ്ഞത്‌. 1000 വർഷമായി തുടരുന്ന ‘യുദ്ധം’ മുന്നോട്ട്‌ കൊണ്ടുപോകുമ്പോൾ ചിലരിൽ അത്യാവേശം ഉണ്ടാകുന്നത്‌ സ്വാഭാവികമാണെന്ന മട്ടിലാണ്‌ ഭാഗവത്‌ പ്രതികരിച്ചത്‌. അയോധ്യയിൽ അടുത്തവർഷം ജനുവരി ഒന്നിന്‌ രാമക്ഷേത്രം തുറന്നുകൊടുക്കുമെന്ന്‌ പ്രഖ്യാപിച്ചാണ്‌ അമിത്‌ ഷാ ത്രിപുരയിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണം ഉദ്‌ഘാടനം ചെയ്‌തത്‌. ജനകീയ വിഷയങ്ങൾക്കല്ല, ‘ലൗ ജിഹാദി’നാണ്‌ പ്രാധാന്യം നൽകേണ്ടതെന്ന്‌ ബിജെപി കർണാടക അധ്യക്ഷൻ നളിൻ കട്ടീൽ പറയുന്നു. കർണാടകത്തിലും നിയമസഭാ തെരഞ്ഞെടുപ്പ്‌ ഉടൻ വരികയാണ്‌.

ജീവൽപ്രശ്‌നങ്ങളും നാടിന്റെ വികസനവുമല്ല വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്‌ ബിജെപിയും ആർഎസ്‌എസും വീണ്ടും തെരഞ്ഞെടുപ്പിനെ  സമീപിക്കുകയെന്ന്‌ ഉറപ്പായി. കഷക വരുമാനം ഇരട്ടിയാക്കൽ, വർഷം രണ്ട്‌ കോടി തൊഴിൽ , ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ മുദ്രാവാക്യങ്ങൾ ബിജെപി മറന്നു.

നുപുർ ശർമയ്‌ക്ക്‌ 
തോക്ക്‌ ലൈസൻസ്‌

പ്രവാചകനെ നിന്ദ നടത്തിയ ബിജെപി മുൻ വക്താവ്‌ നുപുർ ശർമയ്ക്ക്‌ തോക്ക്‌ ലൈസൻസ്‌ അനുവദിച്ച്‌ സർക്കാർ. സ്വയസുരക്ഷയ്‌ക്കാണിതെന്നാണ് കേന്ദ്ര സർക്കാരിന്‌ കീഴിലുള്ള ഡൽഹി പൊലീസിന്റെ വിശദീകരണം. ജീവന്‌ ഭീഷണിയുണ്ടെന്നും തോക്ക്‌ അനുവദിക്കണമെന്നും  നുപുർ ശർമ അപേക്ഷ നൽകിയിരുന്നു. വക്താവിന്റെ പ്രവാചക നിന്ദയിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ അന്താരാഷ്‌ട്ര തലത്തില്‍ വൻ പ്രതിഷേധം ഉയർന്നിരുന്നു. ബിജെപി നേതാവ്‌ നിലവിൽ സസ്‌പെൻഷനിലാണ്‌.

v

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!