Suicide Attempt: നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Spread the love


തിരുവനന്തപുരം: നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് മൂത്താംകോണം സ്വദേശി മനു (29 ) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്റ്റേഷൻ ബാത്ത്റൂമിലെ വെന്റിലേഷനിൽ ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് തുങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. മനു ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് കണ്ട ​ഉദ്യോ​ഗസ്ഥർ ഇയാളെ താങ്ങി നിറുത്തുകയും പിന്നീട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. നിലവിൽ യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇന്ന് (ജനുവരി 18) രാവിലെയാണ് സംഭവം നടന്നത്. അയൽവാസിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന പരാതിയിലാണ് പോലീസ് മനുവിനെ കസ്റ്റഡിയിലെടുത്തത്. 

Food Poisoning: പറവൂർ ഭക്ഷ്യവിഷബാധ; ചീഫ് കുക്ക് കസ്റ്റഡിയിൽ, ഉടമ ഒളിവിൽ, വധശ്രമത്തിന് കേസ്

കൊച്ചി: പറവൂരിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത മജ്ലിസ് ഹോട്ടലിലെ പാചകക്കാരൻ പിടിയിൽ. പാചകക്കാരൻ ഹസൈനാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലിന്റെ ഉടമ ഒളിവിലാണ്. ഹോട്ടലുടമകൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ​ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് അറുപതിലധികം പേർക്കാണ് ആരോ​ഗ്യപ്രശ്നങ്ങളുണ്ടായത്. എല്ലാവർക്കും ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് സംശയം. ഇന്നലെ വൈകിട്ടാണ് മജ്ലിസ് ഹോട്ടലിൽ നിന്നും കുഴിമന്തിയും, അൽഫാമും, ഷവായിയും മറ്റും കഴിച്ചവരെ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പലരും മയോണൈസും കഴിച്ചിരുന്നു. ചർദ്ദി, വയറിളക്കം, കടുത്ത ക്ഷീണം എന്നിവയാണ് എല്ലാവര്‍ക്കും അനുഭവപ്പെട്ടത്. 

മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.  ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 189 സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

അതിനിടെ ഇന്ന് (ജനുവരി 18) രാവിലെ പറവൂരിൽ വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അമ്മൻകോവിൽ റോഡിലെ കുംഭാരീസ് ഹോട്ടലിൽ നിന്നാണ് റെയ്ഡിനിടെ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചിടാൻ നിർദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!