തിരുവനന്തപുരം> ബിബിസി സംപ്രേഷണം ചെയ്‌ത ഡോക്യുമെന്ററി ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യ’ന്റെ രണ്ടാം ഭാഗം ചിന്തയുടെ പുതിയ ലക്കത്തിൽ. ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം ചിന്ത വാരികയുടെ ഫെബ്രുവരി 10ലെ 26–-ാം ലക്കമായി പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം ഭാഗത്തിന്റെ പൂർണരൂപം ഫെബ്രുവരി 24ന്റെ 28–-ാം ലക്കത്തിലാണുള്ളത്.
ഗുജറാത്ത് വംശഹത്യയെയും മോദി സർക്കാർ അധികാരത്തിൽ വന്നശേഷം നടത്തിവരുന്ന വംശഹത്യയുടെ തുടർച്ചയെയും കുറിച്ച് ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി വിവരങ്ങൾ മോദി സർക്കാരിനെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഡോക്യുമെന്ററിയുടെ ഇന്ത്യയിലെ സംപ്രേഷണം തടസ്സപ്പെടുത്തുന്ന വിവിധ നടപടികൾ ഹിന്ദുത്വ വർഗീയശക്തികൾ തുടർന്നുവരികയാണ്. ബിബിസിയുടെ ഓഫീസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവരുന്നത്.
വാരികയുടെ കോപ്പികൾ ആവശ്യമുള്ളവർ മാനേജർ, ചിന്ത വാരിക, പിബി നമ്പർ: 19, എ കെ ജി സെന്ററിന് എതിർവശം, പാളയം, തിരുവനന്തപുരം–- 695001 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471- 2465735.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ