ന്യൂഡൽഹി> ഭയമോ പക്ഷഭേദമോ കൂടാതെ റിപ്പോർട്ട് ചെയ്യുന്നത് തുടരുമെന്ന് ബിബിസി. ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തി വന്നിരുന്ന റെയ്ഡ് അവസാനിച്ചതിനു പിന്നാലെയാണ് ബിബിസിയുടെ പ്രതികരണം. ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ മൂന്നു ദിവസത്തോളമാണ് റെയ്ഡ് നീണ്ടത്.
‘ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഡൽഹിയിലെയും മുംബൈയിലെയും ഓഫിസുകളിലെ പരിശോധന പൂർത്തിയാക്കി. അധികാരികളുമായി ഞങ്ങൾ സഹകരിക്കുന്നത് തുടരും. എത്രയും വേഗം കാര്യങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ജീവനക്കാരെ ഞങ്ങൾ പിന്തുണയ്ക്കുന്നു. അവരിൽ ചിലർക്ക് ദീർഘമായ ചോദ്യംചെയ്യൽ നേരിടേണ്ടിവരികയോ രാത്രി തങ്ങേണ്ടി വരികയോ ചെയ്തിട്ടുണ്ട്. അവരുടെ ക്ഷേമത്തിനാണ് ഞങ്ങളുടെ മുൻഗണന. ബിബിസി വിശ്വസനീയവും സ്വതന്ത്രവുമായ ഒരു മാധ്യമ സ്ഥാപനമാണ്. ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവർത്തനം തുടരും, ജീവനക്കാർക്ക് പിന്തുണയുണ്ടാകും’- ബിബിസി ട്വീറ്റ് ചെയ്‌തു.
Update on India: pic.twitter.com/rghvE6OpfQ
— BBC News Press Team (@BBCNewsPR) February 16, 2023
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ