ചെർക്കള (കാസർകോട്)
മതനിരപേക്ഷതയുടെ അടിത്തറയിൽ അല്ലാതെ ഇന്ത്യക്ക് നിലനിൽപ്പില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്ക് ചെർക്കളയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസ് രൂപീകരണത്തിന്റെ നൂറാം വർഷത്തിൽ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്താനാണ് സംഘപരിവാർ നീക്കം. കാസർകോടിനോളം വലിപ്പമുള്ള അരുണാചൽ പ്രദേശിനും കേരളത്തിനും ഒരേ പോലെയാണ് കേന്ദ്ര വിഹിതം നൽകുന്നത്. ഈ നികുതി അനുപാതം നീതിയുക്തമല്ല. പ്രധാന കേന്ദ്ര പദ്ധതികളിൽ കേരളത്തെ പരിഗണിക്കുന്നില്ലെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.
Facebook Comments Box