പാലക്കാട് : ഓടുന്ന തീവണ്ടിയിൽ നിന്നും കാൽതെറ്റി പ്ലാറ്റ്ഫോമിലേക്ക് വീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കോർബ എക്സ്പ്രസിലെ യാത്രക്കാരനെയാണ് ആർ.പി.എഫ് ജീവനക്കാർ രക്ഷപ്പെടുത്തിയത്. ട്രയിൻ : ഒലവക്കോട് റയിൽവെ സ്റ്റേഷനിൽ നിർത്താറായപ്പോഴാണ് അപകടം. തിങ്കളാഴ്ച്ച ഉച്ചക്കാണ് സംഭവം.
Also read-പാലക്കാട് ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടി
ട്രെയിനിലെ വാതിലിന് സമീപം നിൽക്കുകയായിരുന്ന യാത്രക്കാരൻ കാൽ തെറ്റി പുറത്തേക്ക് വീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആർപിഎഫ് ഉദ്യോഗസ്ഥനായ കെവി മനോജ് ഓടിയെത്തി യുവാവിനെ പിടിച്ച് പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Facebook Comments Box