
മുഹമ്മദ് സിറാജ്
സമീപകാലത്തു ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന മുഹമ്മദ് സിറാജാണ് മൂന്നാം ടെസ്റ്റില്‍ ഫ്‌ളോപ്പായി മാറിയ കളിക്കാരില്‍ ഒരാള്‍. ഏകദിനത്തിലെ നമ്പര്‍ വണ്‍ ബൗളര്‍ കൂടിയായ അദ്ദേഹത്തിനു ഈ ടെസ്റ്റില്‍മാത്രമല്ല കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
ഇന്‍ഡോര്‍ ടെസ്റ്റില്‍ വെറു മൂന്നോവറുകള്‍ മാത്രമേ സിറാജിനെക്കൊണ്ട് ഇന്ത്യ ബൗള്‍ ചെയ്യിച്ചുള്ളൂ. ആദ്യ ഇന്നിങ്‌സിലായിരുന്നു ഇത്. പക്ഷെ അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല.
ബൗളിങില്‍ ഫ്‌ളോപ്പായ സിറാജ് ബാറ്റിങില്‍ ചുരുങ്ങിയത് 20-30 റണ്‍സ് വീതമെങ്കിലും നേടിയിരുന്നെങ്കില്‍ അതു ഇന്ത്യക്കു അല്‍പ്പം ആശ്വാസമാവുമായിരുന്നു.
പക്ഷെ ആദ്യ ഇന്നിങ്‌സില്‍ അക്ഷര്‍ പട്ടേലുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് സിറാജ് പൂജ്യത്തിന് റണ്ണൗട്ടായി. രണ്ടാമിന്നിങ്‌സില്‍ സിറാജ് സ്വയം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു മുതിര്‍ന്ന താരം പൂജ്യത്തിന് ബൗള്‍ഡായി മടങ്ങി.
Also Read: IND vs AUS: 10 ഓവറില്‍ 13, അടുത്ത രണ്ടോവറില്‍ 22! അശ്വിന്‍ എന്തിന് അതു ചെയ്തു?

രോഹിത് ശര്‍മ
ബാറ്റിങില്‍ ഇന്ത്യയുടെ ഭൂരിഭാഗം പേരും നിരാശപ്പെടുത്തിയ ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമുണ്ട്. ഇന്‍ഡോര്‍ ടെസ്റ്റിലെ രണ്ടാമത്തെ വലിയ ഫ്‌ളോപ്പും അദ്ദേഹം തന്നെയാണ്. തൊട്ടു മുമ്പത്തെ രണ്ടു ടെസ്റ്റുകളിലും രോഹിത് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പ്രത്യേകിച്ചും ഇന്‍ഡോര്‍ ടെസ്റ്റിലെ സെഞ്ച്വറി ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതുമായിരുന്നു.
പക്ഷെ മൂന്നാം ടെസ്റ്റില്‍ രോഹിത്തിനു ഇതാവര്‍ത്തിക്കാനായില്ല. ആദ്യ ഇന്നിങ്‌സില്‍ സ്പിന്നര്‍ മാത്യു ക്യുനെമാനെതിരേ കയറിയടിക്കന്‍ ശ്രമിച്ച് അദ്ദേഹം ബൗള്‍ഡാവുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ മറ്റൊരു സ്പന്നര്‍ നതാന്‍ ലയണിന്റെ ബൗളിങില്‍ വിക്കറ്റിനു മുന്നിലും കുരുങ്ങി. രണ്ടിന്നിങ്‌സുകളിലും 12 റണ്‍സ് വീതമാണ് അദ്ദേഹത്തിനു നേടാന്‍ സാധിച്ചത്.
മൂന്നാം ടെസ്റ്റില്‍ ബാറ്റിങില്‍ മാത്രമല്ല ക്യാപ്റ്റന്‍സിയിലും രോഹിത്തിന്റെ ചില തീരുമാനങ്ങള്‍ മികച്ചതായിരുന്നില്ല. അക്ഷര്‍ പട്ടേലിനെപ്പോലെ ചിലരെ വേണ്ടത്ര ബൗളിങില്‍ ഉപയോഗിക്കാതിരുന്ന അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ തീരുമാനം വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.
Also Read: IND vs AUS: ജയിക്കാന്‍ ഓസീസ് എന്ത് അടവും പയറ്റും, ഇന്‍ഡോറില്‍ ‘കള്ളക്കളി’!

രവീന്ദ്ര ജഡേജ
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് മൂന്നാമങ്കത്തില്‍ നിറംമങ്ങിയ ഇന്ത്യയുടെ മറ്റൊരു താരം. ഇന്ത്യ ജയിച്ച ആദ്യ രണ്ടു ടെസ്റ്റുകളിലും പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിനു പക്ഷെ ഇന്‍ഡോറില്‍ തിളങ്ങാനായില്ല. ബൗളിങിലും ബാറ്റിങിലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ ജഡ്ഡു ടീമിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായി മാറി.
ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റുകള്‍ അദ്ദേഹത്തിനു ലഭിച്ചെങ്കിലും രണ്ടാമിന്നിങ്‌സില്‍ വിക്കറ്റൊന്നും നേടാനായില്ല.രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ മികച്ച പ്രകടനം ജഡേജയില്‍ നിന്നും ടീം പ്രതീക്ഷിച്ചിരുന്നു.
പക്ഷെ ആദ്യ ഇന്നിങ്‌സില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയ താരം നാലു റണ്‍സ് മാത്രമെടുത്ത് ക്രീസ് വിടുകയായിരുന്നു. രണ്ടാമിന്ന്ങ്‌സിലാവട്ടെ ഇതേ പൊസിഷനില്‍ കളിച്ച അദ്ദേഹം ഏഴു റണ്‍സിനും വിക്കറ്റ് നഷ്ടപ്പെടുത്തി.