ബംഗളൂരു > നെറ്റിയിൽ സിന്ദൂരം അണിയാത്തതിന് ശകാരവുമായി കർണാടക ബിജെപി എം പി എസ് മുനിസ്വാമി. മാർച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പ്രദർശന – വിൽപന മേള ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എം പി. കർണാടകയിലെ കോലാർ ജില്ലയിൽ നിന്നുള്ള ബിജെപി എം.പിയാണ് എസ് മുനിസ്വാമി.
“ആദ്യം ഒരു സിന്ദൂരം അണിയൂ…നിങ്ങളുടെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടോ ? നിങ്ങൾക്ക് സാമാന്യബുദ്ധി ഇല്ല,” എന്നാണ് എംപി കച്ചവടക്കാരിയോട് പറയുന്നത്. വേദിക്കരികിലുള്ള കടയിൽ തുണിക്കച്ചവടം നടത്തുന്ന സ്ത്രീയോടാണ് എംപിയുടെ ആക്രോശം. എം.പി യുവതിയെ ശകാരിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, ഇത്തരം സംഭവങ്ങൾ ബിജെപിയുടെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് അപലപിച്ചു.
ನಿನ್ನ ಗಂಡ ಬದುಕಿದ್ದಾನೆ ತಾನೇ?: ಹಣೆಗೆ ಬೊಟ್ಟು ಇಟ್ಟುಕೊಂಡಿಲ್ಲವೆಂದು ಮಹಿಳೆಯ ನಿಂದಿಸಿದ ಸಂಸದ ಮುನಿಸ್ವಾಮಿ#muniswamy pic.twitter.com/hvinI9VJ8T
— Prajavani (@prajavani) March 8, 2023
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ