‘രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന ഉദ്ഘാടനത്തിനു വന്നില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾക്ക് നൂറു രൂപ പിഴ’; വാർഡ് മെമ്പറിന്റെ മുന്നറിയിപ്പ്

Spread the love


തിരുവനന്തപുരം: നെടുമങ്ങാട് രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കിൽ നൂറു രൂപ പിഴ ഈടാക്കുമെന്നു കുടുംബശ്രീ അംഗങ്ങൾക്കു പഞ്ചായത്തംഗത്തിന്റെ മുന്നറിയിപ്പ്. ആനാട് പഞ്ചായത്ത് സിപിഐ വാർഡ് മെമ്പർ എ.എസ്.ഷീജയുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഞായറാഴ്ച വൈകിട്ട് നടക്കുന്ന പഴകുറ്റി പാലം ഉദ്ഘാടന ചെയ്യാനായി മന്ത്രി മുഹമ്മദ് റിയാസും മന്ത്രി ജി.ആർ.അനിലും എത്തുന്നതിന്റെ ഭാഗമായാണ് ശബ്ദസന്ദേശം. ഈ ചടങ്ങിൽ എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്നു നിർദേശിച്ചു കൊണ്ട് വാട്സാപ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം പങ്കുവച്ചത്. മന്ത്രി ജി.ആർ.അനിലിന്റെ മണ്ഡലത്തിലാണു ചടങ്ങ്.

Also read-‘ പച്ചമഷിയിലാകാത്തത് ഭാഗ്യം; ഞാൻ രാജിവെക്കേണ്ടിവന്നേനെ’; ‘ചുവപ്പ് ചോദ്യപേപ്പറിൽ’ മുൻ മന്ത്രി അബ്ദുറബ്ബ്

ശബ്ദസന്ദേശത്തിന്റെ പൂര്‍ണരൂപം:

‘‘പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാടിന്റെ മന്ത്രി ജി.ആർ.അനിൽ ആണ് അധ്യക്ഷത വഹിക്കുന്നത്. രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാർഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്കു പഴകുറ്റി പാലത്തിൽ എത്തിച്ചേരുക. വരാത്തവരിൽനിന്നു നൂറു രൂപ പിഴ ഈടാക്കുന്നതാണ്’’

Published by:Sarika KP

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!