തൊടുപുഴ-
ഇടുക്കി പ്രസ് ക്ലബ്ബിന്റെ 2022ലെ കെ പി ഗോപിനാഥ് മാധ്യമ പുരസ്കാരം ദേശാഭിമാനി സീനിയർ സബ് എഡിറ്റർ പ്രദീപ് ഗോപാലിന് മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കെ പി ഗോപിനാഥ് അനുസ്മരണവും മാധ്യമപുരസ്കാര സമർപ്പണവും മന്ത്രി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജ് അധ്യക്ഷനായി.
കായിക വിഭാഗത്തിൽപ്പെടുന്ന റിപ്പോർട്ടുകളും ഫീച്ചറുകളുമാണ് ഇക്കുറി പുരസ്കാരത്തിന് പരിഗണിച്ചത്. 2022 മെയ് 27 മുതൽ 31 വരെ പ്രസിദ്ധീകരിച്ച ‘മുഴങ്ങുന്നു മൈതാനം, തുടരട്ടെ ഈ കാലം’ എന്ന പരമ്പരയാണ് പ്രദീപിനെ അവാർഡിന് അർഹനാക്കിയത്.
മലയാള മനോരമ മുൻ പ്രത്യേക ലേഖകൻ പി അജയകുമാർ കെ പി ഗോപിനാഥിനെ അനുസ്മരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ജെയ്സ് വാട്ടപ്പിളളിൽ, ട്രഷറർ വിൽസൺ കളരിക്കൽ എന്നിവർ സംസാരിച്ചു.
Facebook Comments Box