തിരുവനന്തപുരം: നിയമസഭയിലെ സ്പീക്കർ എ എൻ ഷംസീറിന്റെ ‘തോൽവി’ പരാമർശത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ എംഎൽഎ. അവനവന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ ആര്‍ജവമില്ലാതിരിക്കുന്നതാണ് പരാജയമെന്ന് സ്പീക്കര്‍ തിരിച്ചറിയണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ളയാളാണ് സ്പീക്കറെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാഫി പറമ്പില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Also Read- ‘ഷാഫി അടുത്ത തവണ തോൽക്കും; ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്’: സ്പീക്കർ ഷംസീറിന്റെ പ്രവചനം നിയമസഭയിൽ
‘ഞങ്ങള്‍ കസേരയും കമ്പ്യൂട്ടറും തല്ലി പൊളിച്ചിട്ടില്ല. ഞങ്ങള്‍ പ്രതിഷേധിച്ചിട്ടുണ്ട്. പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കണ്ണുരുട്ടല്‍ ഭയന്ന് പദവിയുടെ ഉത്തരവാദിത്തങ്ങള്‍ മറന്ന സ്പീക്കര്‍ പരാജയമാണോ എന്നത് അദ്ദേഹം ആത്മപരിശോധനം നടത്തണം’- ഷാഫി പറഞ്ഞു. അത് പാലക്കാട്ടുകാരും എന്റെ പാർട്ടിയും തീരുമാനിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലും കുറിച്ചു.
ബ്രഹ്‌മപുരം വിഷയത്തില്‍ നിയമസഭയിലുണ്ടായ പ്രതിഷേധത്തിനിടയിലായിരുന്നു സ്പീക്കറുടെ പരാമര്‍ശം. സ്പീക്കറെ മറയ്ക്കുന്ന തരത്തില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി കാണിച്ചതാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.