കല്ലാർകുട്ടി റോഡിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിലെ വാഹനമാണ് പിടികൂടിയത്

അടിമാലി കുമളി ദേശീയപാത 185 ൽ വള്ളപ്പടി ഭാഗത്ത് പൊതുകിണറിൽ അടിമാലി ടൗണിൽ കല്ലാർകുട്ടി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ സൂപ്പർ മാർക്കറ്റിൽ നിന്നും മാലിന്യം കൊണ്ടു വന്ന് തള്ളുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട അടിമാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വാഹനം കയ്യോടെ പിടികൂടി. പിന്നീട് അടിമാലി പോലീസിന് വാഹനം കൈമാറി.
മാലിന്യം തള്ളിയവരിൽ നിന്ന് 25000 രൂപ പിഴ ഈടാക്കിയതായി അടിമാലി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Facebook Comments Box