ന്യൂഡൽഹി> ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്‌റ്ററുകൾ പതിച്ച കേസിൽ ആറ് പേർ അറസ്‌റ്റിൽ. അറസ്‌റ്റിലായവരില്‍ രണ്ട് പേര്‍ പ്രസ് ഉടമകളാണ്. 36 കേസുകളിലായി കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ പോലെയുള്ള മുദ്രാവാക്യങ്ങളാണു പോസ്റ്ററുകളിൽ കൂടുതലും പ്രിന്റ് ചെയ്‌തിരുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിനും പ്രിന്റിംഗ് പ്രസിന്റെ പേര് പോസ്‌റ്ററുകളില്‍ പതിപ്പിക്കണമെന്ന നിയമം ലംഘിച്ചതിനാലുമാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box