വേർപാടിന്റെ നീണ്ട ഏഴ് വർഷങ്ങൾ, ഇന്ന് മാത്രമല്ല നിന്നെ ഓർക്കുന്നത് ജിഷ്‌ണു; സിദ്ധാർത്ഥിന്റെ വാക്കുകൾ!

Spread the love


Feature

oi-Rahimeen KB

|

മലയാളി പ്രേക്ഷകർക്ക് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്ന നടനാണ് ജിഷ്ണു രാഘവൻ. അതുകൊണ്ട് തന്നെ നടന്റെ വേർപാട് വലിയ നോവാണ് പ്രേക്ഷകർക്ക് നൽകിയത്. നടന്‍ രാഘവന്റെയും ശോഭയുടെയും ഏകമകനായിരുന്ന ജിഷ്ണു കമൽ സംവിധാനം ചെയ്‌ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. പിന്നീട് നായകനായും സഹനടനായുമെല്ലാം മലയാള സിനിമയിൽ തിളങ്ങുകയായിരുന്നു നടൻ.

സിനിമയിൽ ഒരിടം കണ്ടെത്തുന്നതിനിടയിലാണ് അർബുദ രോഗം നടനെ പിടികൂടുന്നത്. രോഗം ഗുരുതരാവസ്ഥയിലേക്ക് പോയപ്പോഴും പിടികൊടുക്കാതെ പൂർണ ആത്മവിശ്വാസത്തോടെ ജിഷ്ണു പൊരുതി നിന്നിരുന്നു. എന്നാൽ വീണ്ടും രോഗം മൂർച്ഛിച്ചതോടെ 2016 മാര്‍ച്ച് 24 ന് ജിഷ്ണു ഈ ലോകത്ത് നിന്നും വിടപറയുകയായിരുന്നു. ഇന്നും വിടവാങ്ങൽ പ്രേക്ഷകരുടെ മനസിൽ ഒരു വിങ്ങലായുണ്ട്. അവസാനം വരെയും പൊരുതിയായിരുന്നു ആ മടക്കം.

sidharth bharathan jishnu

Also Read: ഉര്‍വശിയുടെ കൈയ്യില്‍ നിന്നും അടി കിട്ടിയിരുന്നു; അനുഭവങ്ങള്‍ പങ്കുവെച്ച് മനു വര്‍മ്മയും ഭാര്യ സിന്ധു വർമ്മയും

വീണ്ടും ഒരു മാർച്ച് 24 എത്തുമ്പോൾ ജിഷ്ണുവിന്റെ ഓർമ്മകൾക്ക് ഏഴ് വർഷമാവുകയാണ്. നടന്റെ ആ നിഷ്‍കളങ്കമായ ചിരിയെല്ലാം മായാത്ത ഓർമകളായി പ്രേക്ഷകരുടെ മനസ്സിൽ തന്നെയുണ്ട്. ജിഷ്ണുവിന്റെ വേർപാട് അടുത്ത സുഹൃത്തുക്കളെ പലരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. നടന്റെ വിയോഗം തളർത്തിയ സുഹൃത്തുക്കളിൽ ഒരാളായിരുന്നു നടനും സംവിധായകനുമായ സിദ്ധാർഥ് ഭാരതൻ.

നമ്മൾ എന്ന സിനിമയിൽ തുടങ്ങിയതായിരുന്നു ഇവരുടെ സൗഹൃദം. ആദ്യ സിനിമയിൽ സഹോദരങ്ങളായി ഒന്നിച്ചഭിനയിച്ച താരങ്ങൾ യഥാർത്ഥ ജീവിതത്തിലും അതുപോലെ തന്നെ ആവുകയായിരുന്നു. ഇപ്പോഴിതാ, ജിഷ്‌ണു ഇല്ലാത്ത ഏഴ് വർഷങ്ങൾ പിന്നിടുമ്പോൾ സിദ്ധാര്‍ത്ഥ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റും ശ്രദ്ധനേടുകയാണ്. നമ്മള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും എടുത്ത ഒരു ചിത്രമാണ് സിദ്ധാര്‍ത്ഥ് പങ്കുവച്ചിരിക്കുന്നത്.

ഈ ദിവസം മാത്രമല്ല ജിഷിണുവിനെ ഓര്‍ക്കുന്നത്.. ഏഴ് വര്‍ഷത്തെ വേര്‍പാട്.. എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മള്‍, ഫ്രണ്ട്, ബ്രദര്‍ എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും സിദ്ധാർഥ് നല്‍കിയിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ജിഷ്ണുവിനോടുള്ള സ്‌നേഹവും ഓര്‍മയും പങ്കുവച്ചുകൊണ്ടുള്ള കമന്റുകളാണ് ഏറെയും. നമ്മളിനെ കുറിച്ചുള്ള ഓർമകളും പലരും പങ്കുവയ്ക്കുന്നുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തിൽ സിദ്ധാർഥ് ജിഷ്ണുവിനെ കുറിച്ച് സംസാരിച്ചിരുന്നു. നല്ലൊരു സുഹൃത്ത് ഇല്ലാതാവുമ്പോഴുള്ള വിഷമം അത് ഇപ്പോഴും ഉണ്ടെന്നാണ് താരം പറഞ്ഞത്. എല്ലാം നഷ്ടപ്പെട്ട് ഒരു പ്രതീക്ഷയുമില്ലാതെ നില്‍ക്കുമ്പോളാണ് നമ്മുടെ നല്ല സുഹൃത്തുക്കളേയും ആള്‍ക്കാരേയുമൊക്കെ തിരിച്ചറിയുന്നത്. എല്ലാത്തിലും നമ്മളെ സപ്പോര്‍ട്ട് ചെയ്ത് കൂടെ നിൽക്കുന്നവരാണ് അവർ. അങ്ങനെയൊക്കെ ജിഷ്ണു പലവട്ടം തനിക്കൊപ്പം നിന്നിട്ടുണ്ടെന്നാണ് സിദ്ധാർഥ് പറഞ്ഞത്.

sidharth bharathan jishnu

Also Read: നമ്മളെ നശിപ്പിക്കാൻ നമുക്ക് മാത്രമേ സാധിക്കൂ; ഇനിയെങ്കിലും മനസ്സിലാക്കണം; ബാലയെക്കുറിച്ച് ടിനി ടോം

അസുഖം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന സമയത്തും തന്നോട് പുതിയ സിനിമ ചെയ്യാൻ ജിഷ്ണു പറഞ്ഞിരുന്നു. എപ്പോഴും വാട്സ്ആപ്പിൽ തമാശയ്ക്ക് മെസ്സേജ് അയക്കാറുണ്ടായിരുന്നു. ക്യാന്‍സറിനെക്കുറിച്ച് പറഞ്ഞപ്പോള്‍ തമാശയാണെന്നാണ് ആദ്യം കരുതിയത്. അത് സത്യമാണെന്ന് അറിഞ്ഞപ്പോൾ താൻ തകര്‍ന്ന് പോയെന്നും അസുഖം ബേധമായി തിരിച്ചു വന്നിട്ട് നമ്മുക്ക് സിനിമ ചെയ്യണമെന്ന് ജിഷ്‌ണു പറഞ്ഞതും സിദ്ധാർഥ് ഓർത്തിരുന്നു.

സിദ്ധാർഥ് ആദ്യമായി സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിൽ ജിഷ്ണു അഭിനയിച്ചിരുന്നു. ചതുരം, ജിന്ന് തുടങ്ങിയ സിനിമകളൊക്കെയായി സിദ്ധാർഥ് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തുമ്പോൾ ജിഷ്ണുവും ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ട്. സമ്മിശ്ര പ്രതികരണമാണ് സിദ്ധാർഥ് ഭരതന്റെ ചതുരത്തിന്റെ ലഭിച്ചത്. രണ്ടാഴ്ച മുൻപ് ചിത്രം ഓടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. സ്വാസിക, റോഷൻ മാത്യു, അലന്സിയർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

English summary

Director Sidharth Bharathan Remembers Late Actor Jishnu Raghavan On His 7th Remembrance Day

Story first published: Friday, March 24, 2023, 18:10 [IST]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!