കെ ബാബുവിന്‌ തിരിച്ചടി; എം സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന്‌ ഹൈക്കോടതി

Spread the love



കൊച്ചി > കെ ബാബു എംഎൽഎയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്‌ത് എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജ് സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന്‌ ഹൈക്കോടതി. കേസ്‌ നിലനിൽക്കില്ലെന്ന കെ ബാബുവിന്റെ ഹർജി കോടതി തള്ളി. ശബരിമല അയ്യപ്പന്റെ പേരിൽ വോട്ടുപിടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണെന്നാണ് ഹർജിയിലെ ആരോപണം.

‘അയ്യപ്പന് ഒരു വോട്ട്’ എന്ന് പ്രിന്റ്‌ ചെയ്‌ത സ്ലിപ്പിൽ അയ്യപ്പന്റെ വിഗ്രഹചിത്രവും ബാബുവിന്റെ ചിത്രവും ചിഹ്നവും വച്ച് മണ്ഡലത്തിലാകെ വിതരണം ചെയ്‌തിരുന്നു. തെരഞ്ഞെടുപ്പ് അയ്യപ്പനും സ്വരാജും തമ്മിലാണെന്നും സ്വരാജ് ജയിച്ചാൽ അയ്യപ്പന്റെ പരാജയമാകുമെന്നും ബാബു മണ്ഡലത്തിലാകെ പ്രചരിപ്പിച്ചു. അയ്യനെ കെട്ടിക്കുവാൻ വന്നവനെ അയ്യന്റെ നാട്ടിൽനിന്നും കെട്ടുകെട്ടിക്കണമെന്ന് ബാബു ചുവരെഴുത്ത് നടത്തി വോട്ടുപിടിച്ചു. 992 വോട്ടുകളുടെമാത്രം ഭൂരിപക്ഷത്തിൽ വിജയിച്ചത് തെരഞ്ഞെടുപ്പ് അഴിമതി നടത്തിയാണെന്നും ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!