തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. കിളിമാനൂർ ഇരട്ട ചിറയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരിക്ക് ജീവൻ നഷ്ടമായത്. കിളിമാനൂർ സ്വദേശി അജില ആണ് അപകടത്തിൽ മരിച്ചത്. നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ വന്ന സ്കൂട്ടറിലും, മറ്റൊരു കാറിലും, നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഇടിച്ച് തെറിച്ച അജിലക്ക് ഗുരുതരമായി പരിക്കേറ്റതോടെയാണ് ജീവൻ നഷ്ടമായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Facebook Comments Box