ബംഗളൂരു > നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കർണാടകയിൽ ബിജെപിക്ക് തിരിച്ചടി. മുൻ ഉപമുഖ്യമന്ത്രി ലക്ഷ്‌മൺ സവാദി പാർട്ടി വിട്ടു. മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ വിശ്വസ്‌തനും ശക്തനായ ലിംഗായത്ത് നേതാവുമാണ് ലക്ഷ്‌മൺ സവാദി. 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെട്ടിരുന്നു. കർണാടക തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ ചൊല്ലി ബിജെപിക്കെതിരെയുള്ള ഏറ്റവും പുതിയ കലാപമാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box