Feature
oi-Ranjina P Mathew
സിനിമയിൽ എത്തി കഴിയുമ്പോൾ അവിടെ നിന്ന് തന്നെ ജീവിത പങ്കാളികളെ കണ്ടെത്തുന്നവർ നിരവധിയാണ്. ചിലർ ജോഡികളായി അഭിനയിക്കുന്നത് കാണുമ്പോൾ തന്നെ ഇവർ ജീവിതത്തിലും ഒന്നിച്ചാൽ നന്നായേനെയെന്നും ആരാധകർ അഭിപ്രായപ്പെടാറുണ്ട്. അത്തരത്തിൽ ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലും മലയാളിക്ക് എക്കാലവും പ്രിയപ്പെട്ട ജോഡിയായിരുന്നു ദിലീപും മഞ്ജു വാര്യരും.
സല്ലാപം മുതൽ ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത പുറത്ത് വരും ഏറ്റവും ജനപ്രിയമായ ജോഡിയും ഇരുവരുമായിരുന്നു. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് മഞ്ജുവിനെ ദിലീപ് ജീവിത സഖിയാക്കിയത്.

ദിലീപ്-മഞ്ജു വിവാഹം നടക്കുന്നതിൽ സന്തോഷമുണ്ടായിരുന്നുവെങ്കിൽ മഞ്ജു ഇനി സിനിമകൾ ചെയ്യാതിരിക്കുമോയെന്ന ആശങ്ക പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. എന്നിരുന്നാലും… തങ്ങളുടെ പ്രിയ നായികയെ ജനപ്രിയ നായകൻ ജീവിത്തിലേക്ക് കൂട്ടിയപ്പോൾ നിറഞ്ഞ മനസോടെയാണ് ആരാധകർ ആശംസകൾ നേർന്നത്. മഞ്ജു വാര്യർ ദിലീപ് ബന്ധം വേർപിരിഞ്ഞതിന്റെ ദുഖം ഇന്നും പ്രേക്ഷകർക്കുണ്ട്.
പതിനഞ്ച് വർഷത്തോളം നീണ്ട ദാമ്പത്യം ഇരുവരും അവസാനിപ്പിച്ചപ്പോൾ ആരാധകരും തങ്ങളുടെ പരിഭവവും പറഞ്ഞു. ഇപ്പോഴും മഞ്ജുവും ദിലീപും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോൾ ആരാധകർ ആ ജോഡി ഇല്ലാതായതിന്റെ സങ്കടം കമന്റായി കുറിക്കാറുണ്ട്.
വേർപിരിഞ്ഞെങ്കിലും ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ മീനാക്ഷിയുടേയും വിശേഷങ്ങൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ദിലീപുമായുള്ള വിവാഹശേഷം മഞ്ജു വാര്യർ അഭിനയിക്കാത്തതിന് ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തലുകൾ കേട്ടത് ദിലീപാണ്. ഇപ്പോഴിത ഇത് സംബന്ധിച്ച് തന്റെ ഉറ്റ ചങ്ങാതി നാദിർഷയോട് സംസാരിക്കുന്ന ദിലീപിന്റെ പഴയൊരു വീഡിയോ വീണ്ടും വൈറലായി ഓടികൊണ്ടിരിക്കുകയാണ്.
അഭിനയിക്കാൻ മഞ്ജുവിനോട് ആവശ്യപ്പെടുമ്പോൾ താൽപര്യമില്ലായ്മ പ്രകടിപ്പിച്ചത് മഞ്ജു തന്നെയാണെന്നാണ് ദിലീപ് പറയുന്നത്. നേരിട്ടും അല്ലാതെയും ഒരുപാട് ആളുകൾ ചോദിക്കുന്നുണ്ട് താങ്കളുടെ ഭാര്യ എന്തുകൊണ്ടാണ് അഭിയിക്കാൻ വരാത്തതെന്ന് എന്നാണ് നാദിർഷ ദിലീപിനോട് ചോദിച്ചത്. അതിന് നടൻ നൽകിയ മറുപടി ഇതായിരുന്നു.

‘ചോദ്യത്തിന് ചിരിച്ചുകൊണ്ടാണ് ദിലീപ് മറുപടി നൽകുന്നത്. ഒന്ന് അഭിനയിക്കൂ മഞ്ജുവെന്ന് എന്തോരം പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ടെന്ന് അറിയാമോ….? അപ്പോൾ എന്നോട് പറയുന്നത് എന്താണെന്ന് അറിയാമോ…. നന്നായി നോക്കിക്കൊള്ളാം ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്നല്ലേ?. എന്നിട്ട് ഇപ്പോൾ പറയുന്നു ജോലിക്ക് പോകാൻ എങ്ങനെ ശരിയാകും എന്നാണ് അവൾ എന്നോട് ചോദിക്കുന്നത്.’
‘അപ്പോൾ ഞാൻ ചോദിച്ചു രണ്ടാളും ജോലിക്ക് പോയാൽ നല്ലതല്ലേ… ബാങ്കിൽ ക്യാഷ് വരില്ലേയെന്ന്. ഉടനെ വന്നു അടുത്ത മറുപടി…. ഓ അപ്പോൾ അതിന് വേണ്ടിയാണോ… ആ പൈസയ്ക്ക് വേണ്ടിയാണോ എന്നെ കല്യാണം കഴിച്ചുകൊണ്ട് വന്നത് എന്നാണ് എന്നോട് ചോദിക്കുന്നത്. അങ്ങനെ ചോദിക്കുന്ന ഒരാളോട് എന്ത് പറയാനാകും എനിക്ക്’ എന്നാണ് ദിലീപ് മറുപടി നൽകിയത്.
നിന്റെ വൈഫിനെ എന്തുകൊണ്ടാണ് ജോലിക്ക് വിടാത്തത് നാദിർഷയോടായി ഉടൻ തന്നെ ദിലീപിന്റെ മറുചോദ്യം വന്നു… അത് ജോലി ഇല്ലാത്തതുകൊണ്ടെന്ന് നാദിർഷ പറയുമ്പോൾ അത് നീ വിടാത്തതുകൊണ്ടല്ലേയെന്ന് ദിലീപ് പറയുന്നതും കാണാം. ഞാൻ പറഞ്ഞ് വിടാത്തത് എന്നല്ല…. വീട്ടിൽ കറിയും ചോറും ഒക്കെ ആക്കാൻ ഒരാളെ ആവശ്യമാണ്. പിന്നെ മക്കളെ നോക്കണം. പിന്നെ വൈഫിന് അഭിനയിച്ച് ശീലവും ഇല്ലല്ലോ നാദിർഷ പറഞ്ഞു.
നിന്റെ ഒക്കെ അടുത്ത് ജീവിക്കണം എങ്കിലേ അഭിനയിച്ചുകൊണ്ടേ ജീവിക്കാൻ ആകൂ എന്നാണ് ദിലീപ് നൽകിയ മറുപടി. ഞാൻ എത്ര കൺട്രോൾ ചെയ്തുകൊണ്ടാണ് നിന്റെ മുമ്പിൽ പിടിച്ച് നിൽക്കുന്നത്. ഞാൻ ഇത്ര സമയത്തിനുളിൽ ഇത്രയും സഹിക്കുന്നുണ്ട് എങ്കിൽ അത് എത്ര സഹിക്കുന്നുണ്ട് നിന്നേയെന്നും നാദിർഷയെ കളിയാക്കി ദിലീപ് പറയുന്നതും വീഡിയോയിൽ കാണാം.
English summary
Dileep Revealed His Ex-Wife Manju Warrier’s Reply When He Was Asked To Act In Films, Goes Viral-Read In Malayalam
Story first published: Friday, April 14, 2023, 21:13 [IST]