Summer rain: കൊടും ചൂടില്‍ വെന്തുരുകി കേരളം; വേനല്‍ മഴയിലുണ്ടായത് 38% കുറവ്

Spread the love


തിരുവനന്തപുരം: കനത്ത വേനല്‍ ചൂടില്‍ വെന്തുരുകുന്ന കേരളത്തില്‍ വേനല്‍ മഴയിലുണ്ടായത് 38 ശതമാനത്തിന്റെ കുറവ്. തെക്കന്‍ കേരളത്തെ അപേക്ഷിച്ച് വടക്കന്‍ കേരളത്തിലാണ് വേനല്‍ മഴയില്‍ കുറവ് അനുഭവപ്പെട്ടത്. കണ്ണൂര്‍ ജില്ലയിലാണ് മഴ തീരെ ലഭിക്കാതിരുന്നത്. 

കണ്ണൂരില്‍ 100 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. മലപ്പുറം ജില്ലയില്‍ 95 ശതമാനത്തിന്റെ കുറവ് ഉണ്ടായി. കാസര്‍ഗോഡ് ജില്ലയില്‍ 94 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. തൃശൂരില്‍ 82 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. വയനാട്ടില്‍ സാധാരണ രീതിയിലുള്ള മഴ ലഭിച്ചു. തെക്കന്‍ കേരളത്തിലേയ്ക്ക് വരുമ്പോള്‍ പത്തനംതിട്ട ജില്ലയില്‍ അധിക മഴയാണ് ഇത്തവണ ലഭിച്ചത്. 27 ശതമാനം അധിക മഴയാണ് ജില്ലയില്‍ ലഭിച്ചത്. ഇടുക്കി, കോട്ടയം ജില്ലകളില്‍ സാധാരണ മഴ ലഭിച്ചു. 

ALSO READ: തൃശൂരില്‍ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു, അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് കാര്യമായ മഴ ലഭിക്കാതിരുന്നതാണ് ചൂട് കൂടാന്‍ കാരണമായത്. കൂടാതെ, ഉത്തരേന്ത്യയില്‍ നിന്നുള്ള ചൂട് കാറ്റും കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റവുമാണ് കഴിഞ്ഞ ആഴ്ച കേരളത്തില്‍ വലിയ രീതിയില്‍ താപനില ഉയരാന്‍ ഇടയാക്കിയത്. ഈര്‍പ്പമേറിയ കാറ്റ് വരും ദിവസങ്ങളില്‍ കടന്നുവരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. 

വേനല്‍ക്കാലം ഒന്നര മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് വേനല്‍ മഴയില്‍ കുറവ് ഉണ്ടായതാണ് ചൂട് ഇത്രയും ഉയരാന്‍ കാരണമായത്. കാറ്റിന്റെ ദിശയിലുണ്ടാകുന്ന മാറ്റവും ഒറ്റപ്പെട്ട മഴയും കാരണം വരും ദിവസങ്ങളില്‍ ചൂട് അല്‍പ്പം കുറയാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകളിലെവിടെയും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തിയിരുന്നില്ല. പാലക്കാട് 38. 2 ഡിഗ്രി സെല്‍ഷ്യല്‍സാണ് രേഖപ്പെടുത്തിയത്. ഇത് സംസ്ഥാനത്ത് ചൂട് കുറയുന്നതിനുള്ള സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. മെയ് മാസത്തില്‍ മികച്ച രീതിയില്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അതേസമയം, സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതിനാല്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!