ധാര കലാ സാംസ്കാരിക വേദി യുടെ ആഭിമുഖ്യത്തിൽ നൃത്ത, സംഗീത,ഉപകരണ സംഗീത പരിശീലന ക്ലാസ്സുകൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ” ധാര സ്കൂൾ ഓഫ് ആർട്സിന്റെ ഉദ്ഘാടനം ഇന്ന് അടിമാലി ധാര ഓഫിസിൽ നടന്നു.

ധാരയുടെ സെക്രട്ടറി ശ്രീ അഫ്സൽ ആനച്ചാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ 2007 ലെ MG യൂണിവേഴ്സിറ്റി കലാതിലകം ശ്രീമതി അഞ്ജലി ദേവി ഉദ്ഘാടനം നിർവ്വഹിച്ചു. റാന്നി
” നൃത്ത്യതി” കലാക്ഷേത്ര സ്കൂൾ ഓഫ് ആർട്സ് ആന്റ് മ്യൂസിക്ക് ഡയറക്ടർ ശ്രീമതി സരോജ ദേവി മുഖ്യാഥിതിയായി. അടിമാലി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ CD ഷാജി, സഹ്യത്ത്യകാരൻമാരായ ശ്രീ വിജയ മോഹനൻ , സത്യൻ കോനാട്ട് സിനിമ സീരിയൽ താരം ശ്രീമതി ഷേർലി ജോസഫ് ഗുരുനാഥൻമാരായ ശ്രീ ഓ ബി ശശിധരൻ ,ശ്രീ ജോൺസൺ, ധാര ഭാരവാഹികൾ ശ്രീമതി പി ജി അജിത, ശ്രീമതി സുനിന ഷമീർ ശ്രീ റിക്സൻ ശ്രീ സുമോദ് വേലായുധൻ ശ്രീ ഷിനോദ് ശ്രീനിലയം എന്നിവർ സംസാരിച്ചു.
ധാരയുടെ പ്രസിഡന്റ് ശ്രീ എൻ ബ്രിനേഷ് സ്വാഗതവും
ധാര സ്കൂൾ ഓഫ് ആർട്സ് ഡയറക്ടർ കുമാരി ക്രിസ്റ്റി ജോഷി കൃതക്ഞതയും രേഖപെടുത്തി
അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ 7736580035 എന്ന നമ്പരിൽ ബന്ധപ്പെടുവാൻ ഭാരവാഹികൾ അറിയിച്ചു