സിദ്ധരാമയ്യ മുഖ്യമന്ത്രി ആകണമെന്ന് പോസ്റ്റര്‍, ശിവകുമാറിനായി ഫ്‌ളക്‌സ് ബോര്‍ഡ്; തര്‍ക്കം മുറുകുന്നു

Spread the love



ബംഗളൂരു> കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകണെമന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസിനകത്തും പുറത്തും തകൃതി. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെയും പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെയും പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇവരിലൊരാള്‍ മുഖ്യമന്ത്രിയാകുമെന്നാണ് വിലയിരുത്തലുകള്‍.

ഇതിനിടെ സിദ്ധരാമയ്യെ മുഖ്യമന്ത്രി ആകണമെന്ന ആവശ്യമുയര്‍ത്തി അദ്ദേഹത്തിന്റെ വസതിക്കു മുന്നില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. ഇരുവരുടെയും അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന്റെ പിന്നിലെന്നാണ് നിഗമനം.

 തിങ്കളാഴ്ച ഉച്ചയ്ക്ക് നിയമസഭ കക്ഷി യോഗം ചേരാനിരിക്കെയാണ് ഇത്തരം പ്രവത്തനങ്ങള്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.അച്ഛന്‍ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട്  സിദ്ധരാമയ്യയുടെ മകന്‍ നേരത്തെ രംഗത്തെത്തിരുന്നു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!