മുസ്ലീം ആയതുകൊണ്ട് എറണാകുളത്ത് വാടക വീട് കിട്ടിയില്ലെന്ന തിരക്കഥാകൃത്ത് പി.വി ഷാജികുമാറിന്‍റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി എക്സ് മുസ്ലീം കൂട്ടായ്മ മുന്‍ അംഗം ആരിഫ് ഹുസൈന്‍ തെരുവത്ത്. കളമശ്ശേരിയിലെ ഹൗസിങ് കോളനിയില്‍ വാടക വീട് നോക്കാനെത്തിയപ്പോള്‍ ബ്രോക്കര്‍ പേര് ചോദിച്ചെന്നും ഷാജി എന്ന തന്‍റെ പേര് കേട്ടപ്പോള്‍ “ഒന്നും വിചാരിക്കരുത് , മുസ്ലീങ്ങൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നത്..” എന്ന് ബ്രോക്കര്‍ മറുപടി നല്‍കിയ സംഭവമാണ് ഷാജി കുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ചത്.
ഇതിന് മറുപടിയായാണ് ആരിഫ് ഹുസൈന്‍ തെരുവത്ത് രംഗത്തെത്തിയത്. ‘പ്രിയപ്പെട്ട മുസ്ലിങ്ങളെ…നിങ്ങൾക്ക് വീട് തരാത്ത ഒരു കാലം ഇവിടെ എത്തി എങ്കിൽ…ഹലാൽ ഫ്‌ളാറ്റ് പണിത് പരസ്യം ചെയ്യുമ്പോൾ ഓർക്കണം ആയിരുന്നു…അതൊരു ഊളത്തരം ആയിരുന്നു എന്ന്…! അതുകൊണ്ട്…ഒന്നുകിൽ…നിങ്ങൾ തുടർന്നും ഹലാൽ ഫ്ലാറ്റ് തപ്പി നടക്കുക……! അല്ലെങ്കിൽ…ഇത്തരം “ഹലാൽ” ഊളത്തരങ്ങൾ കക്കൂസിൽ ഇട്ട് ഫ്ലഷ് ചെയ്തു കളയുക…!നിങ്ങളുടെ ഇതുപോലെ ഉള്ള സ്വയം അപരവത്കരണ ത്വരയുടെ ബാക്കി പത്രമാണ് ഇന്ന് നിങ്ങൾ കൊയ്യുന്നത്’ എന്ന് ആരിഫ് ഹുസൈന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Also Read- ‘മുസ്ലീം പേരുകാരന് എറണാകുളത്ത് വീട് കിട്ടുന്നില്ലെ ? സിപിഎമ്മിന്‍റെയോ കോണ്‍ഗ്രസിന്‍റെയോ ബിജെപിയുടെയോ ഓഫീസിന് മുന്നില്‍ ചെന്ന് ഉറക്കെ വിളിച്ചു പറയു’; ഹരീഷ് പേരടി
പി.വി ഷാജി കുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ നടന്‍ ഹരീഷ് പേരടിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേരളത്തിലെ ഏത് നഗരങ്ങളെക്കാളും ഒരു ശതമാനമെങ്കിലും അധികം മതേതരത്വം കാത്തുസൂക്ഷിക്കുന്ന നഗരം. കാരണം ഇവിടെ 60% ത്തിലധികം പല നാട്ടിൽ നിന്ന് കുടിയേറിയ പല മതക്കാരാണ് താമസിക്കുന്നത്…ഇവിടെ ഒരു മുസ്ലിം പേരുകാരന് വാടക വീട് കിട്ടുന്നില്ല എന്ന പൊതുബോധം ഉണ്ടാക്കുന്നത് ഇവിടെ സമാധാനത്തോടെ ജീവിക്കുന്ന മുസ്ലിം സഹോദരങ്ങളെ മനപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും മാത്രമുള്ള ഒരു ബദൽ കേരളാ സ്റ്റോറിയാണെന്ന് ഞാൻ ഉറക്കെ പറയുമെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.