കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയിലും ലഹരിമരുന്നിന് അടിമകളായവര്‍ ഉണ്ടെന്ന വെളിപ്പെടുത്തലുമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ. ”ഒരു എസ് പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളാണ്. സത്യം പറഞ്ഞാൽ സഹിക്കാൻ പറ്റാത്ത സ്ഥിതിയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിലും പ്രശ്നമായി. നമ്മുടെ കുട്ടികൾ ഉൾപ്പെടെ ലഹരിമരുന്നിന് അടിമകളായിക്കൊണ്ടിരിക്കുന്നു. നമ്മൾ കണ്ണു തുറന്നു പരിശോധിക്കേണ്ടതുണ്ട്”- അങ്കമാലി കറുകുറ്റിയിൽ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള യാത്രയയപ്പ് സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കവെ കമ്മീഷണർ പറഞ്ഞു.
‘സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമായിട്ടുണ്ട്. നമ്മൾ പൊലീസ് കമ്മ്യൂണിറ്റിയുടെ ഭാഗമായി നിൽക്കുമ്പോൾ അതിനകത്തുള്ളവരുടെ മക്കളും ലഹരി ഉപയോഗിക്കുന്നുണ്ട്. ഉദ്യോഗസ്ഥർ സ്വയം ഇക്കാര്യം പരിശോധിക്കണം. ക്വാർട്ടേഴ്‌സുകളിൽ ഈ കാര്യം പരിശോധിക്കണം’- കെ സേതുരാമൻ പറഞ്ഞു.
Also Read- അർധരാത്രിയിലെത്തി വാവ സുരേഷ് പിടികൂടിയത് 24 മൂർഖൻ പാമ്പുകളെ; ഓപ്പറേഷൻ അവസാനിച്ചത് പുലർച്ചെ മൂന്നോടെ
കേരളത്തിൽ കഞ്ചാവ് എംഡിഎംഎ ഉപയോഗം വർധിക്കുകയാണ്. ദേശീയ ശരാശരി നോക്കുമ്പോൾ കേരളത്തിൽ ലഹരി ഉപയോഗം കുറവാണ്. എന്നാൽ ഈ നിരക്ക് വേഗം ഉയരാൻ സാധ്യതയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും കെ സേതുരാമൻ ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.