നന്മ ഗോത്ര ജീവിക പട്ടിക വർഗ്ഗ സ്വാശ്രയ സൊസൈറ്റി ഇടുക്കിയുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു

Spread the love

ചെറുതോണി: ഇടുക്കി ജില്ലയിലെ ഒരു സംഘം പട്ടിക വർഗ്ഗ യുവാക്കളുടെ തൊഴില്ലായ്മയും തൊഴിൽ ചൂഷണവും ഇനി അവർക്ക് പഴങ്കഥ . ഗോത്ര ജീവിക പദ്ധതി പ്രകാരം സ്വയം തൊഴിലിന് യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പടിക വർഗ്ഗ ജനവിഭാഗങളുടെ തൊഴില്ലായ്മ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട വേതനം ഉറപ്പ് വരുത്തുന്നതിനും സ്ഥിരതയാർന്ന തൊഴിൽ അവസരങ്ങൾ സ്വഷ്ടിക്കുന്നതിനും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ഗോത്ര ജീവിക ഈ പദ്ധതി പ്രകാരം ഇടുക്കി – കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് ഉള്ള അറുപത്തി അഞ്ചോളം പേർ ചേർന്ന് ആണ് ലൈഫ് മിഷൻ വഴി നടപ്പിലിക്കുന്ന വീടുകൾ പണിയുന്നത്. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വീടുകൾ എടുത്ത് പണിയുകയും പുതിയതായി ഭവന നിർമ്മാണം പഠിക്കാൻ താൽപര്യമുള്ളവർക്ക് മേസൺ, ഫ്ളോറിംഗ് , പെയിൻറിങ്, മരപ്പണി, വയറിംഗ് , പംബ്ലി ഗ് എന്നിവയിൽ പരിശീലനം നൽകി അവരെ ഭവന നിർന്മാണ രംഗത്ത് സ്വയം പര്യാപ്തമാക്കുകയും ചെയ്യുന്നു. സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെന്റ് എന്ന സ്ഥാപനം പരിശീലനവും പണിയായുധങൾ നൽകി രൂപികരിച്ച സംഘങൾ പ്രവർ ത്തന രഹിതമായി മാറുകയും സർക്കാരിന് കോടി കണിക്കിന് രൂപ നഷ്ടമായി പോയ സാഹചര്യത്തിലാണ് ഇടുക്കി ജില്ലാ രജിസ്ട്രാറുടെ അടുത്ത് രജിസ്ട്രാർ ചെയ്ത് പ്രവർത്തനം ആരംഭിച്ച സൊസെറ്റിയുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നത്. ഈ സ്വാശ്രയ സൊസൈറ്റിക്ക് നേത്വത്വം നൽകുന്നത് മുൻ പ്രമോട്ടർ ശീ മനോഹരൻ കരിയ്ക്ക പറമ്പിൽ ചെയർമാനും . വാർഡ് മെമ്പറും എസ്റ്റി ചെയർമാനുമായ ശ്രീ സുകുമാരൻ കുന്നുംപുറത്ത് പ്രസിഡൻറ് , ട്രൈബൽ പ്രമോട്ടർ ശ്രീ ജോൺസൺ ശമുവേൽ കൊന്നയ്ക്കൽ സെക്രട്ടറി ഇവരുടെ പ്രവർത്തനം മൂലം പട്ടികവർഗ്ഗക്കാരുടെ ഇടയിൽ ഭവന നിർന്മാണത്തിൽ ഉണ്ടാകുന്ന ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനും അടച്ച് ഉറപ്പ് ഉള്ള ഭവനം എന്ന സ്വപ്നം യഥാർത്ഥ്യമാകുകയാണ്

ഭവന നിർമ്മാണത്ത് നന്മ ഗോത്ര ജീവിക പട്ടിക വർഗ്ഗ സ്വാശ്രയ സൊസെറ്റി
Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!