ബംഗളൂരു > 90 ഗോളുകളുമായി അന്താരാഷ്ട്ര ഗോൾ വേട്ടക്കാരിൽ നാലാം സ്ഥാനത്തെത്തി ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. സാഫ് കപ്പ് ഫുട്ബാളിൽ പാകിസ്‌താനെതിരെ ഹാട്രിക് നേടിയതോടെയാണ് മെസിക്ക് തൊട്ടുപിന്നാലെ നാലാമനായി ഛേത്രി എത്തിയത്. 103 ഗോളാണ് മെസിയുടെ അക്കൗണ്ടിലുള്ളത്.
123 ഗോളുകളുമായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാമത്. 109 ഗോളുകൾ നേടിയ ഇറാന്റെ അലി ദേയി രണ്ടാമതുണ്ട്. 138 മത്സരങ്ങളിൽ നിന്നാണ് ഛേത്രിയുടെ ഗോൾ നേട്ടം. 89 ഗോളുകളുള്ള മുൻ മലേഷ്യൻ താരം മൊക്തർ ദഹാരിയെയാണ് ഛേത്രി മറികടന്നത്. സജീവ കളിക്കാരുടെ ലിസ്റ്റിൽ താരം മൂന്നാം സ്ഥാനത്താണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ