ബില്ലുകൾ പിടിച്ചുവയ്‌ക്കുന്നത്‌ ചോദ്യം ചെയ്യാം ; ഗവർണർക്കെതിരെ നിയമോപദേശം

Spread the love




തിരുവനന്തപുരം

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്‌ക്കുന്ന ഗവർണറുടെ നടപടി ചോദ്യംചെയ്യാമെന്ന്‌ സർക്കാരിന്‌ നിയമോപദേശം. മുതിർന്ന അഭിഭാഷകരായ ഫാലി എസ് നരിമാനും കെ കെ വേണുഗോപാലുമാണ്‌ നിയമോപദേശം നൽകിയത്‌.

ബില്ലുകൾ തന്നിഷ്ടപ്രകാരം തടഞ്ഞുവച്ച ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ്‌ സർക്കാർ തീരുമാനം. ബില്ലിൽ എത്രയുംവേഗം തീരുമാനമെടുക്കണമെന്നാണ്‌ വ്യവസ്ഥ. ബില്ലിൽ ഗവർണർക്ക്‌ നാല്‌ അധികാരങ്ങളാണ്‌ ഭരണഘടന നൽകുന്നത്‌. ബിൽ അതേപടി അംഗീകരിക്കുക, തനിക്ക്‌ വ്യക്തത വരുന്നതുവരെ തടഞ്ഞുവയ്‌ക്കുക, പുനഃപരിശോധനയ്‌ക്ക്‌ തിരിച്ചയക്കുക, രാഷ്‌ട്രപതിക്ക്‌ അയക്കുക. തിരിച്ച്‌ അയക്കുന്ന ബിൽ വീണ്ടും സഭ പാസാക്കിയാൽ ഗവർണർ ഒപ്പിടണം. അതുകൊണ്ടാണ്‌ വ്യക്തത വരുന്നതുവരെ തടഞ്ഞുവയ്‌ക്കുക എന്ന മാർഗം ദുരുപയോഗം ചെയ്യുന്നത്‌. ഇതിലും എത്രയുംവേഗം തീരുമാനമെടുക്കണം എന്നാണ്‌ വ്യവസ്ഥ. തീരുമാനവും  അതിന്റെ കാരണവും സർക്കാരിനെ അറിയിക്കണം.

ഇത്‌ ചെയ്യാതെ സർക്കാരിനെ ഇരുട്ടിൽ നിർത്താനാണ്‌ ഗവർണറുടെ ശ്രമം. ബില്ലിൻമേൽ വ്യക്തത വരുത്തുന്നതിനുള്ള സമയപരിധി സംബന്ധിച്ച വിഷയം കോടതി മുമ്പാകെ അവതരിപ്പിക്കും. നിശ്ചിത കാലാവധി നിർണയിക്കണമെന്ന്‌ ആവശ്യപ്പെടാനാണ്‌ നിയമ വകുപ്പിന്റെയും ഉപദേശം. കേരള സഹകരണ സംഘങ്ങൾ ഭേദഗതി ബിൽ, കേരള ലോകായുക്ത ഭേദഗതി ബിൽ, സർവകലാശാലാ ഭേദഗതി ബിൽ (ട്രിബ്യൂണലുകളുടെ നിയമനം), സർവകലാശാല രണ്ടാം നമ്പർ ഭേദഗതി ബിൽ, കേരള വനം (നിക്ഷിപ്‌തമാക്കലും ഏറ്റെടുക്കലും)  ബിൽ, കലിക്കറ്റ്‌ സർവകലാശാല സെനറ്റും സിൻഡിക്കറ്റും (അഡ്‌ഹോക്‌ അറേഞ്ച്‌മെന്റ്‌) ബിൽ, കേരള പൊതുജനാരോഗ്യ ബിൽ, കേരള സർവകലാശാല രണ്ടാം നമ്പർ ഭേദഗതി ബിൽ ഉൾപ്പെടെ സർവകലാശാല നിയമ ഭേദഗതികൾ ബില്ലടക്കമാണ്‌ തടഞ്ഞുവച്ചിരിക്കുന്നത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!