ചേലക്കര > മുള്ളൂർക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടിയതായി കണ്ടെത്തി. മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആനയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. മച്ചാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ എത്തി ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ജഡത്തിന് കുറെ ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്‌ച രാവിലെ പരിശോധന നടത്തിയത്. ആനയുടെ ഒരു കൊമ്പ് നഷ്ടമായിട്ടുണ്ട്. കേസിൽ നിരവധി പ്രതികൾ ഉണ്ടെന്നാണ് സൂചന.
പറമ്പിൽ വന്യജീവികൾ കടക്കാതിരിക്കാൻ സ്ഥാപിച്ച വൈദ്യതി വേലയിൽനിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് സൂചന. വനംവകുപ്പിനെ അറിയിക്കാതെ ഷോക്കേറ്റ ആനയെ കുഴിച്ചു മൂടുകയായിരുന്നു. സംഭവത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ