Nestlé: സൂപ്പ‍‍ർ മാർക്കറ്റിൽ പരിശോധന; നെസ്‌ലെ കമ്പനിക്ക് 50,000 രൂപ പിഴയിട്ട് ലീഗൽ മെട്രോളജി വകുപ്പ്

Spread the love


മഞ്ചേരി: പാക്കേജുകളിൽ എം.ആർ.പി സ്റ്റിക്കർ പതിപ്പിച്ചതിന് മൾട്ടി നാഷണൽ കമ്പനിയായ നെസ്‌ലെയ്ക്ക് ലീഗൽ മെട്രോളജി വകുപ്പ് 50,000 രൂപ പിഴയിട്ടു. കമ്പനിയുടെ ഇറക്കുമതി ചെയ്ത കോഫീ മേറ്റുകളിലാണ് എം.ആർ.പി സ്റ്റിക്കർ പതിപ്പിച്ചിരുന്നത്. മഞ്ചേരിയിലെ സൂപ്പർ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് പാക്കേജുകൾ പിടിച്ചെടുത്ത്. പരിശോധനയിൽ ഡെപ്യൂട്ടി കൺട്രോളർ സുജ എസ് മണി, ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് കെ. മോഹനൻ, പി.വി ബിജോയി എന്നിവർ പങ്കെടുത്തു.

പാക്കേജിൽ നിയമ പ്രകാരം ആവശ്യമായ പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതിരിക്കുന്നതും എം.ആർ.പി മായ്ക്കുക. മറയ്ക്കുക, തിരുത്തുക, കൂടിയ വിലയുടെ സ്റ്റിക്കർ പതിക്കുക, എം.ആർ.പിയേക്കാൾ അധിക വില ഈടാക്കുക എന്നിവ കുറ്റകരവും ശിക്ഷാർഹവുമാണ്. പാക്കേജുകളിൽ രേഖപ്പെടുത്തേണ്ടതായ പ്രഖ്യാപനങ്ങൾ പ്രിന്റ് ചെയ്യുകയോ എല്ലാ പ്രഖ്യാപനങ്ങളും ഉൾകൊള്ളിച്ച ലേബൽ പതിക്കുകയോ ചെയ്യണം. എം.ആർ.പി പോലെയുള്ള ഏതെങ്കിലും ഒരു പ്രഖ്യാപനം മാത്രം രേഖപ്പെടുത്താൻ വേണ്ടി സ്റ്റിക്കറുകൾ ഉപയോഗിക്കുവാനും പാടില്ല. അളവുതൂക്ക ഉപകരണങ്ങൾ, പാക്കേജുകൾ സംബന്ധിച്ചുള്ള പരാതികൾ ‘സുതാര്യം’ മൊബൈൽ ആപ്പ് വഴി അറിയിക്കാമെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺഡ്രോളർ അറിയിച്ചു.

ALSO READ: ഇത്തവണ എംവിഡി റോഡിലിറങ്ങിയില്ല, ഇൻസ്റ്റാഗ്രാമിൽ പരിശോധന; റോഡിലിറങ്ങിയ ന്യൂജൻ ട്രാഫിക് നിയമലംഘകർ പെട്ടു!

അനന്തപുരി എഫ്.എം. പ്രക്ഷേപണം പുനഃരാരംഭിക്കണം: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: അനന്തപുരി എഫ്.എമ്മിന്റെ പ്രക്ഷേപണം നിർത്താനുള്ള തീരുമാനം റദ്ദാക്കി പ്രക്ഷേപണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന് ആന്റണി രാജു കത്ത് അയച്ചു.  

തിരുവനന്തപുരത്തെയും സമീപ ജില്ലകളിലെയും ഏറ്റവും പ്രധാനപ്പെട്ട വാർത്താ സ്രോതസ്സും വിനോദ ഉപാധിയുമായിരുന്ന അനന്തപുരി എഫ്.എം. ആകാശവാണി ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ പ്രക്ഷേപണം നിർത്തിയത് തലസ്ഥാന നഗരിയോട് മാത്രമല്ല കേരളത്തോടുമുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. 

നഗര ജീവിതം ചലനാത്മകവും ക്രിയാത്മകവുമാക്കുന്നതിൽ അനന്തപുരി എഫ്.എമ്മിന് വലിയ പങ്കുണ്ട്. സംഗീതം മാത്രമല്ല മണിക്കൂറുകൾ ഇടപെട്ടുള്ള വാർത്തയും മറ്റ് സാംസ്കാരിക പരിപാടികളും ശ്രോതാക്കളെ എന്നും ആകർഷിച്ചിരുന്നു. ഗതാഗത സുരക്ഷയെക്കുറിച്ചും സുരക്ഷിത ഡ്രൈവിംഗിനെക്കുറിച്ചുമുള്ള ബോധവൽക്കരണം നൽകുവാൻ ഏറ്റവും മികച്ച ഉപാധിയായിരുന്നു അനന്തപുരി എഫ്.എം. എന്ന് മന്ത്രി  അഭിപ്രായപ്പെട്ടു. യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രക്ഷേപണം നിർത്തിയത് അനന്തപുരി എഫ്.എമ്മിലെ ജീവനക്കാരുടെ തൊഴിൽ നഷ്ടത്തിന് കാരണമായതായും, തലസ്ഥാന നഗരത്തോടുള്ള അവഗണനക്കെതിരെ എല്ലാവരും ഒന്നിച്ച് അണിനിരക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!