ന്യൂഡൽഹി> സ്വകാര്യ പെട്രോളിയം കമ്പനികളുടെ ഇന്ധന പമ്പുകളിൽ പെട്രോൾ, ഡീസൽ എന്നിവയ്‌ക്ക് നൽകുന്ന ഡിസ്‌കൗണ്ടുകൾക്ക് സമാനമായ കിഴിവുകൾ പൊതുമേഖല കമ്പനികളുടെ പമ്പുകളിൽ നൽകുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ കേന്ദ്രം. ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിൽ നിന്നാണ് രാജ്യസഭയിൽ കേന്ദ്രം ഒഴിഞ്ഞു മാറിയത്.
കേരളത്തിൽ ഉൾപ്പെടെ സ്വകാര്യ പമ്പുകളിൽ പെട്രോൾ, ഡീസൽ എന്നിവയ്‌ക്ക് ലിറ്ററിന് ഒരു രൂപയും മറ്റും ഡിസ്‌കൗണ്ടുകൾ നൽകുന്നുണ്ട്. പൊതുമേഖല പെട്രോൾ പമ്പുകൾ ഇങ്ങനെ ഇളവ് നൽകാതെ കൊള്ള ലാഭമാണ് ഉണ്ടാക്കുന്നത് എന്ന് വ്യക്തമാണ്. എന്നാൽ പമ്പുകളിൽ പെട്രോൾ, ഡീസൽ വില സംബന്ധിച്ച് കമ്പനികൾക്ക് സ്വതന്ത്രമായി യുക്തമായ തീരുമാനമെടുക്കാമെന്ന ഒഴുക്കൻ മറുപടിയാണ് സർക്കാർ നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ