‘ഉന്നതി’യിലേറി 
301 വിദ്യാർഥികൾ വിദേശത്തേക്ക്‌

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന്റെ സഹായത്തോടെ എസ്‌സി, എസ്‌ടി വിഭാഗത്തിലെ 301 വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി ഈ വർഷം വിദേശത്തേക്ക്‌. “ഉന്നതി’പദ്ധതിയിലൂടെയാണ്‌ ഈ നേട്ടം. വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 15 ലക്ഷം മുതൽ 25ലക്ഷം രൂപ വരെ സ്കോളർഷിപ്പ്‌ ലഭ്യമാക്കും. താമസം, ചെലവ്‌, വിസ, ആരോഗ്യ ഇൻഷുറൻസ്‌, വിമാനടിക്കറ്റ്‌ എന്നിവയെല്ലാം സ്‌കോളർഷിപ്പിന്റെ ഭാഗമാണ്‌. കോഴ്‌സ്‌ ഫീസ്‌ സ്ഥാപനത്തിന്റെ അക്കൗണ്ടിലും ചെലവുകൾക്കുള്ള തുക വിദ്യാർഥികളുടെ വിദേശ അക്കൗണ്ടിലും ലഭ്യമാക്കും.ഒഡെപെകിന്റെ നേതൃത്വത്തിലാണ്‌ നടപ്പാക്കുന്നത്‌.

ബിരുദാനന്തര ബിരുദം, പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ, എംഫിൽ, പിഎച്ച്‌ഡി, പോസ്റ്റ്‌ ഡോക്ടറൽ കോഴ്‌സ്‌ എന്നിവയെല്ലാം പഠിക്കാം.മികച്ച റാങ്കിങ്ങുള്ള സർവകലാശാലയിലേക്ക്‌ മാത്രമെ വിദ്യാർഥികൾക്ക്‌ അഡ്‌മിഷൻ ലഭ്യമാക്കു. ഇതുസംബന്ധിച്ച വിവരഖേരണം ഒഡെപെക്‌ നടത്തും. ഉയർന്ന പ്രായപരിധി 35 . പ്രായം കുറഞ്ഞവർ, പെൺകുട്ടികൾ, ഒരു രക്ഷിതാവ്‌ മാത്രമുള്ളവർ, ഭിന്നശേഷിയുള്ളവർ, അക്കാദമിക്‌ തലത്തിൽ ഉന്നതവിജയം നേടിയവർ എന്നിവർക്കാണ്‌ മുൻഗണന. അർഹരെ തെരഞ്ഞെടുക്കാൻ അഡീഷണൽ ചീഫ്‌ സെക്രട്ടറി ചെയർമാനും പട്ടികജാതി വികസന വകുപ്പ്‌ ഡയറക്ടർ കൺവീനറുമായ അഞ്ചംഗ സമിതിക്ക്‌ രൂപം നൽകിയിട്ടുണ്ട്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!