ടെക്നോപാർക്കിൽ ‘മിഡ്‌നൈറ്റ്‌ ഫ്രീഡം വാക്ക്’ ; ഡോ കെ വാസുകി ഉദ്ഘാടനം ചെയ്തു

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം > സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന പ്രതിധ്വനി ടെക്നോപാർക്കിൽ ‘മിഡ്‌നൈറ്റ്‌ ഫ്രീഡം വാക്ക്” നടത്തി.

ടെക്നോപാർക്ക് ഫേസ് 1 മെയിൻ ഗേറ്റിൽ നിന്നും രാത്രി 11:15 ന് ആരംഭിച്ച് 12 മണിക്ക് ടെക്നോപാർക്ക് ഫേസ് 1ലെ അംഫി തീയേറ്ററിൽ ഫ്രീഡം വാക്ക് സമാപിച്ചു. ഐ ടി ജീവനക്കാരും കുടുബംഗങ്ങളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഫ്രീഡം വാക്കിലും സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും പങ്കെടുത്തു.

സ്വാതന്ത്ര്യദിനാഘോഷം ലേബർ കമ്മിഷണർ ഡോ കെ വാസുകി  ഉദ്ഘാടനം ചെയ്തു. ദേശഭക്തി ഗാനങ്ങളോടെ ആഘോഷം തുടങ്ങി. ഒന്നാം ക്ലാസുകാരി നൈൽ ജോൺസൻ പ്രതിജ്ഞയും അഞ്ജു ഡേവിഡ് ഭരണഘടനയുടെ ആമുഖവും ചൊല്ലി. പ്രതീകാത്മകമായി കുട്ടികൾ 76 വീതം ത്രിവർണ ബലൂണുകൾ പറത്തുകയും 76 മെഴുകുതിരികൾ തെളിയിക്കുകയും ചെയ്തു. പ്രതിധ്വനി സ്റ്റേറ്റ് കൺവീനർ അധ്യക്ഷനായ ചടങ്ങിൽ  ജോയിന്റ് സെക്രട്ടറി വിഷ്ണു രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി വിനീത് ചന്ദ്രനും പങ്കെടുത്തു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!